തിരുവനന്തപുരം ∙കാൻസർ രോഗത്തിനു ചികിത്സിക്കാൻ പണമില്ലാതെ ഗൃഹനാഥൻ ചികിത്സാ സഹായം തേടുന്നു. വട്ടിയൂർക്കാവ് മണികണ്ഠേശ്വരം സ്വദേശി വി.ശശി (63) ആണു സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുന്നത്.
തലച്ചോറിലും തൊണ്ടയിലും കാൻസർ ബാധിച്ചതിനെ തുടർന്ന് ഒരു വർഷമായി ആർസിസിയിൽ ചികിത്സയിലാണ്. 7 കീമോ തെറപ്പിയും, ഒരു റേഡിയേഷനും കഴിഞ്ഞു.
അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിനുള്ള പണം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ശശിയും കുടുംബവും.
സ്വന്തമായി വീടില്ലാത്തതിനാൽ നെട്ടയം ചീനിക്കോണം ശ്രീനഗറിൽ വാടകയ്ക്കാണു താമസം. ചികിത്സയ്ക്കായി ഇതിനകം വലിയൊരു തുക ചെലവായി.
ബന്ധുക്കളും നാട്ടുകാരും സഹായിച്ചതിനാലാണ് ഇതുവരെ ചികിത്സ നടത്തിയത്.
കൂലിപ്പണിക്കാരനായിരുന്നു ശശി. രോഗത്തെത്തുടർന്ന് ജോലിക്കു പോകാൻ കഴിയാത്ത സ്ഥിതിയാണ്.
രണ്ടു പെൺമക്കളാണ് ശശി– ജെ.ലില്ലി ദമ്പതികൾക്ക്. ചികിത്സാർഥം ഇന്ത്യൻ ഓവർസീസ് ബാങ്ക് വട്ടിയൂർക്കാവ് ശാഖയിൽ അക്കൗണ്ട് തുറന്നു.
യുപിഐ അക്കൗണ്ട് ഇല്ല.
സാമ്പത്തിക സഹായത്തിന്
∙ ഇന്ത്യൻ ഓവർസീസ് ബാങ്ക്, വട്ടിയൂർക്കാവ് ശാഖ
∙ അക്കൗണ്ട് നമ്പർ: 042801000021706
∙ ഐഎഫ്എസ്സി: I0BA0000428
∙ ഫോൺ നമ്പർ: 9207386318
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

