തിരുവനന്തപുരം ∙ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നേരത്തേയുള്ള രീതിയിൽ പുനഃസ്ഥാപിക്കാനുള്ള പ്രമേയം പാസാക്കാൻ കേരള നിയമസഭ തയാറാകണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. പുതിയ നിയമ നിർമാണത്തിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസ്സത്ത തകർത്ത മോദി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചും യുപിഎ സർക്കാർ ആരംഭിച്ച പദ്ധതി അതേപടി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും ലോക്ഭവനു മുന്നിൽ കെപിസിസി നടത്തുന്ന രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വന്തം മുന്നണിയിലെ സിപിഐ പോലും അറിയാതെ പിഎം ശ്രീയിൽ ആർഎസ്എസ് അജൻഡയ്ക്കായി ഒപ്പിട്ട
മുഖ്യമന്ത്രിക്ക് കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ ധാർമിക അവകാശമില്ല. ബിജെപിക്കും കേന്ദ്രസർക്കാരിനും എതിരെ സമരം ചെയ്യാൻ ധൈര്യമില്ലാത്തതിനാലാണ് സിപിഎം സമരം ലോക്ഭവനു പകരം രക്തസാക്ഷി മണ്ഡപത്തിനു മുന്നിലാക്കിയത്.
ഗവർണർക്കെതിരെ പുറത്തു വലിയ സമരം സംഘടിപ്പിച്ച ശേഷം എല്ലാ വിഷയത്തിലും സമരസപ്പെടുന്ന സിപിഎമ്മും മുഖ്യമന്ത്രിയും കോൺഗ്രസിനെ പഠിപ്പിക്കാൻ വരേണ്ടെന്നു വേണുഗോപാൽ പറഞ്ഞു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, കെപിസിസി മുൻ പ്രസിഡന്റുമാരായ കെ.മുരളീധരൻ, എം.എം.ഹസൻ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, ഷാഫി പറമ്പിൽ, എഐസിസി സെക്രട്ടറിമാരായ പി.വി.മോഹൻ, വി.കെ.അറിവഴകൻ, മൻസൂർ അലി ഖാൻ, കെപിസിസി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പ്രസംഗിച്ചു.
രാവിലെ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്. വിവിധ ജില്ലകളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും സമരത്തിന്റെ ഭാഗമായി.
വിവിധ കലാപരിപാടികളും നടന്നു. ഇന്നു 10 ന് രാപകൽ സമരം സമാപിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

