തിരുവനന്തപുരം∙ ശിശുദിനത്തില്‍ മത്സരവിജയികളായ കുട്ടികളെ നിരാശരാക്കി സംസ്ഥാന ശിശുക്ഷേമസമിതി. കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാന ശിശുക്ഷേമസമിതിയുടെ നടപടികളാണ് വിവാദത്തിലായത്.
പ്രസംഗ മത്സരത്തില്‍ എല്‍പി, യുപി വിഭാഗത്തില്‍നിന്ന് ആദ്യ 5 സ്ഥാനങ്ങള്‍ നേടുന്ന കുട്ടികളെയാണ് പരിഗണിക്കുന്നതെന്ന നിയമാവലി ലംഘിച്ച് ആദ്യസ്ഥാനങ്ങളില്‍ എത്തിയവരെ ഒഴിവാക്കിയതാണ് പരാതികള്‍ക്ക് ഇടയാക്കിയത്.
ഇഷ്ടക്കാരെ തിരുകി കയറ്റുന്ന നടപടിയാണ് ശിശുക്ഷേമസമിതി ഭാരവാഹികള്‍ നടത്തുന്നതെന്നാണ് ആരോപണം. ഇതിനായി ജില്ലാതലത്തിലും പിന്നീട് സംസ്ഥാന സമിതി നേരിട്ടും മത്സരം നടത്തിയിരുന്നു.
രണ്ടിലും വിജയിച്ചിട്ടും കുട്ടികള്‍ക്കു നിരാശയാണ് ഫലം. എന്നാല്‍, കൂടുതല്‍ കുട്ടികള്‍ക്ക് അവസരം നല്കാന് വേണ്ടിയാണ് തിരുവനന്തപുരത്ത് ആദ്യസ്ഥാനക്കാരെ ഒഴിവാക്കിയതെന്നും ഇക്കാര്യം നേരത്തേ അറിയിച്ചിരുന്നുവെന്നുമാണ് ശിശിക്ഷേമസമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി പ്രതികരിച്ചത്. പ്രസംഗമത്സരത്തില്‍ ആദ്യ 5 സ്ഥാനങ്ങളില്‍ എത്തുന്നവരില്‍നിന്ന് തിരുവനന്തപുരത്ത് സമിതി ആസ്ഥാനത്തു നടത്തുന്ന പ്രത്യേക സ്ക്രീനിങ്ങിലൂടെയാവും കുട്ടികളുടെ നേതാക്കളെ പ്രഖ്യാപിക്കുക എന്നാണ് നിയമാവലിയില്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ഇത്തവണ ആദ്യസ്ഥാനങ്ങളില്‍ എത്തിയവരെ സ്ക്രീനിങ്ങില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. 27ന് സമ്മാനദാനം നടത്തുമ്പോള്‍ ഒന്നാം തീയതി സ്ക്രീനിങ് നടത്തുമെന്നാണ് സമ്മാനാര്‍ഹരായ കുട്ടികളോടു പറഞ്ഞത്.
എന്നാല്‍ 29ന് കുട്ടികളെ വിളിച്ച് സ്ക്രീനിങ് 31ലേക്കു മാറ്റിയെന്ന് അറിയിച്ചു. തൊട്ടടുത്ത ദിവസമാണ് കുട്ടികളെ വീണ്ടും വിളിച്ച് സ്ക്രീനിങ്ങളില് പങ്കെടുക്കാന്‍ യോഗ്യതയില്ലെന്ന് അധികൃതര്‍ അറിയിച്ചത്. മുന്‍പ് കുട്ടികളുടെ നേതാക്കള്‍ ആയവര്‍ക്ക് പിന്നീട് അവസരം കിട്ടില്ലെന്ന് നിയമമുണ്ടെന്നാണ് കാരണം പറഞ്ഞത്.
എന്നാല്‍ നിയമാവലയില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം. സമിതി പറയുന്ന നിയമം വ്യതിചലിച്ച് മറ്റു കുട്ടികള്‍ക്ക് അവസരം നല്‍കിയിട്ടുണ്ടെന്നും മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യം ആദ്യം അറിയിച്ചെങ്കില്‍ മത്സരത്തില്‍ പങ്കെടുക്കുമായിരുന്നില്ലെന്നും മത്സരിച്ചു ജയിച്ചിട്ടും അയോഗ്യത കല്പിക്കുന്നത് കുട്ടികള്‍ക്കു വലിയ മാനസികപ്രയാസം ഉണ്ടാക്കിയെന്നും മാതാപിതാക്കള്‍ പറഞ്ഞു. മറ്റു ജില്ലകളില്‍ തിരുവന്തപുരത്തിനു സമാനമായ ഇത്തരം സ്ക്രീനിങ് ഇല്ല.
ആദ്യസ്ഥാനത്ത് എത്തുന്നവരെ കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയും യോഗ്യതയുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് അവസരം നല്‍കുകയും ചെയ്തിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

