തിരുവനന്തപുരം ∙ നന്നായി പെയ്ത കാലവർഷത്തെ കച്ചവടം ചെയ്ത്, മൂലമറ്റത്തിന്റെ കുറവ് നികത്തി കെഎസ്ഇബി. മൂലമറ്റം വൈദ്യുതി നിലയം പൂർണമായി അടച്ചിട്ടുള്ള അറ്റകുറ്റപ്പണി കഴിഞ്ഞ ജൂലൈയിൽ നടത്താനായിരുന്നു കെഎസ്ഇബി തീരുമാനിച്ചിരുന്നത്.
എന്നാൽ, ജൂലൈയിൽ മൺസൂൺ നന്നായി ലഭിക്കാനുള്ള സാധ്യത വിലയിരുത്തി, താരതമ്യേന വൈദ്യുതി ഉപയോഗം കുറഞ്ഞ നവംബറിലേക്കു മാറ്റി ഷെഡ്യൂൾ ചെയ്യുകയായിരുന്നു. പ്രതീക്ഷിച്ചതു പോലെ ജൂലൈയിൽ മികച്ച മഴ ലഭിച്ചു.
ജലവൈദ്യുതി നിലയങ്ങൾ പരമാവധി പ്രവർത്തിപ്പിച്ചതിനാൽ പഞ്ചാബുമായും ഛത്തീസ്ഗഡുമായും സ്വാപ് (ബാങ്കിങ്) കരാറിൽ ഏർപ്പെട്ടു. രണ്ടു സംസ്ഥാനങ്ങൾക്കും വൈദ്യുതി വിറ്റ ശേഷം നവംബർ, ഡിസംബർ മാസങ്ങളിൽ തിരികെ ലഭ്യമാക്കാനായിരുന്നു കരാർ.
അതുപ്രകാരം രണ്ടു സംസ്ഥാനങ്ങളും 420 മെഗാവാട്ട് വൈദ്യുതി പൂർണസമയം ലഭ്യമാക്കുന്നുണ്ട്.
നവംബർ 11 മുതൽ ഡിസംബർ 10 വരെ പീക്ക് സമയത്ത് (വൈകിട്ട് 6 മുതൽ രാത്രി 10 വരെ) 165 മെഗാവാട്ട് വൈദ്യുതി അധികമായി ഛത്തീസ്ഗഡിൽ നിന്നു ലഭിക്കും. വൈദ്യുതി ഉപയോഗം കൂടിയ സമയത്ത് ഇങ്ങനെ ആകെ 585 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നത് മൂലമറ്റം വൈദ്യുതി നിലയത്തിന്റെ ഉൽപാദനം നിലച്ചതു കാരണമുണ്ടാകുന്ന പ്രതിസന്ധി മറികടക്കാൻ സഹായിക്കുമെന്നു കെഎസ്ഇബി അധികൃതർ പറഞ്ഞു.
നവംബറിൽ ഉപയോഗം കുറവായതിനാൽ പീക്ക് സമയത്ത് സാധാരണ 600 മെഗാവാട്ട് വൈദ്യുതിയാണ് മൂലമറ്റത്ത് ഉൽപാദിപ്പിക്കുക. ഇതിനു പുറമേ, യൂണിറ്റിന് 4.39 രൂപ നിരക്കിൽ ഈ മാസം 200 മെഗാവാട്ട്, അടുത്ത മാസം 100 മെഗാവാട്ട് വീതം മുഴുവൻ സമയം വൈദ്യുതിയും പീക്ക് സമയത്തേക്ക് ഈ മാസം യൂണിറ്റിന് 7.47 രൂപ നിരക്കിൽ 300 മെഗാവാട്ട്, അടുത്ത മാസം 7.46 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതിയും വാങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

