കോവളം ∙ ടൂറിസം സീസൺ ആരംഭിച്ച കോവളം തീരത്തെ നടപ്പാതകളിലൂടെ നടക്കുമ്പോൾ സഞ്ചാരികൾ അതീവ ജാഗ്രത കാട്ടണം. പുറമെ പൊട്ടിപ്പൊളിഞ്ഞതു കൂടാതെ ഇവയുടെ അടിസ്ഥാനം തന്നെ കടൽ കവർന്ന നിലയാണ്.
ചിലയിടത്ത് അടിസ്ഥാനം പൂർണമായി തകർന്നു കിടപ്പാണ്. ലൈറ്റ് ഹൗസ് ബീച്ചിലെ നടപ്പാതയിലാണ് ഈ ഗുരുതര സ്ഥിതി.
പാതക്ക് പൊക്കം കൂടുതലുള്ള സ്ഥലമാണിത്. വർഷകാല തിരയടിയിലാണ് നടപ്പാതയുടെ അടിസ്ഥാനം കടലെടുത്തത്.
കാലാകാലങ്ങളിലെ അറ്റകുറ്റപ്പണിയുടെ അഭാവമാണ് സ്ഥിതി രൂക്ഷമാകാൻ കാരണം. കൈവരികളും തകർന്ന നിലയാണ്. ലൈറ്റ് ഹൗസ് ബീച്ചിൽ ഗാന്ധിപ്രതിമക്കു സമീപത്തെ നടപ്പാതക്കു മുകളിലെ സ്ലാബ് തകർന്നു ഇരുമ്പു കമ്പികൾ പുറത്തു കാണാവുന്ന നിലയാണ്. തുരുമ്പിച്ച അവസ്ഥയുള്ള ഇവ കാൽനടയാത്രികർക്ക് ഭീഷണിയാണ്.
ആഴമേറിയ ഓടക്കുള്ളിൽ അകപ്പെടുമെന്ന ഭീഷണിയുമുണ്ട്. രാത്രി വഴിവിളക്കില്ലാത്ത സ്ഥിതിയുള്ളത് ആശങ്കയുർത്തുന്നു.
നടപ്പാത അറ്റകുറ്റപ്പണി വൈകാതെ നടത്തുമെന്നാണ് ടൂറിസം വകുപ്പ് അധികൃതരുടെ വിശദീകരണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

