കോവളം ∙ പഞ്ചായത്ത് പ്രസിഡന്റായും എസ്ഐ ആയും തിളങ്ങിയ എസ്.ശ്രീകല ഇനി അഭിഭാഷകയുടെ കോട്ടണിയും, ഒപ്പം വാദിക്കാൻ ഭർത്താവും. തിരുവല്ലം രാജശ്രീയിൽ റിട്ട.
എസ്ഐ എസ്.ശ്രീകല(56) യാണ് ജീവിതയാത്രയിലെ വിശ്രമ ഘട്ടത്തിലേക്ക് കടക്കാതെ കഴിഞ്ഞ ദിവസം അഭിഭാഷകയായി എൻറോൾ ചെയ്ത്. ഭർത്താവ് റിട്ട.
പഞ്ചായത്ത് വകുപ്പ് സീനിയർ സൂപ്രണ്ട് രാജ്മോഹനും ഒപ്പം എൻറോൾ ചെയ്തു. മുഖ്യമന്ത്രിയുടെ സുരക്ഷാ വിഭാഗം അംഗമായിരുന്ന ശ്രീകല പൊലീസ് ട്രെയ്നിങ് കോളജിൽ നിന്നു ഈയിടെ വിരമിച്ചതിനു പിന്നാലെ അഭിഭാഷകവൃത്തി തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
1995 ൽ തിരുവല്ലം പഞ്ചായത്തിലെ പ്രഥമ വനിത പ്രസിഡന്റായിരുന്നു.
പഞ്ചായത്ത് ഭരണ കാലാവധി കഴിഞ്ഞപ്പോൾ പൊലീസ് സർവീസിലേക്കുള്ള നിയോഗമെത്തി. പൊതുപ്രവർത്തനം തുടരണോ പൊലീസ് ജോലി വേണമോ എന്ന കാര്യത്തിൽ ശ്രീകലയ്ക്കു രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല.
പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോൾ എൽഎൽബി പഠനം പൂർത്തിയാക്കിയിരുന്നു. പഞ്ചായത്തിലെ ആദ്യ വനിതാ പ്രസിഡന്റ് ഖ്യാതിക്കൊപ്പം പഞ്ചായത്തിലെ അവസാന പ്രസിഡന്റെന്ന പേരും ഇവർക്കാണ്.
തിരുവല്ലം പഞ്ചായത്ത് കോർപറേഷനിൽ ലയിച്ചതോടെയാണിത്.
അഭിഭാഷക ജോലിക്കൊപ്പം പൊതു പ്രവർത്തന രംഗത്തും സജീവമാകുമെന്ന് ശ്രീകല പറഞ്ഞു. ജനാധിപത്യ മഹിള അസോസിയേഷൻ തിരുവല്ലം ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡന്റാണിപ്പോൾ.
ഇറിഗേഷൻ വകുപ്പിലെ അസി. ഡയറക്ടറായ ആർ.എസ്.
അഭിനന്ദ് ഏക മകനാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]