വർക്കല∙ പ്രധാന നിരത്തുകളിൽ ഗതാഗതക്കുരുക്ക് ഏറിയിട്ടും ഓട്ടമേറ്റഡ് ട്രാഫിക് സിഗ്നൽ സംവിധാനം അടക്കമുള്ളവ ഇനിയും ഒരുക്കാത്ത നഗരസഭ സഭകളിൽ ഒന്നായി വർക്കല തുടരുന്നു. മേഖലയിലേക്കുള്ള തീർഥാടക–വിനോദ സഞ്ചാരികളുടെ വരവ് ഗണ്യമായ തോതിൽ ഏറിയതോടെ പ്രധാന നിരത്തുകളിൽ വാഹനത്തിരക്ക് കാര്യമായി ഉയർന്നു.
ഇക്കഴിഞ്ഞ ഓണത്തിരക്കിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യം മുന്നിൽ കണ്ടു നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം വിളിച്ചെങ്കിലും കാര്യമായ ഗുണുണ്ടായില്ല.
വർക്കല–കല്ലമ്പലം റോഡിൽ പുത്തൻചന്ത മുതൽ മൈതാനം, മൈതാനം–ക്ഷേത്രം റോഡ്, മൈതാനം–റെയിൽവേ സ്റ്റേഷൻ–പുന്നമൂട് വരെ വാഹന തിരക്കേറുകയാണ്. ഇവിടെ ഇരുഭാഗത്തും വാഹനം നിർത്തിയിടുന്ന ഒന്നിലധികം സ്ഥലങ്ങളുണ്ട്. റോഡ് വളവുകളിലും ജംക്ഷൻ പരിസരത്തും വാഹനം നിർത്തിയിടുന്നതു തടയാനാകുന്നില്ല.
കാൽനട പോലും അസാധ്യമായ ഒട്ടേറെ ഭാഗങ്ങളുണ്ട്.നിയമലംഘനങ്ങൾക്കു പിഴ ചുമത്താമെങ്കിലും പൊലീസ്, ആർടിഒ സംവിധാനങ്ങൾ കണ്ണടയ്ക്കുകയാണ്.
മൈതാനം റൗണ്ട് എബൗട്ട് ജംക്ഷൻ മുതൽ റെയിൽവേ അണ്ടർ പാസേജ് വരെ മിക്ക സമയവും വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുന്ന സ്ഥിതിയാണ്. ഈ ഭാഗത്ത് അലക്ഷ്യമായ പാർക്കിങ് സ്ഥിതി വഷളാക്കുന്നു. താഴെവെട്ടൂർ റോഡിലേക്കു വാഹനങ്ങൾ പ്രവേശിക്കുന്നത് എതിരെ വരുന്ന വാഹനനിരയെ ഭേദിച്ചാണ്. ഏതു നിമിഷവും അപകടം പിണയാൻ സാധ്യതയുള്ള മേഖലയാണിത്.
ഇവിടെ സിഗ്നൽ സംവിധാനം ഇല്ല.
വർക്കല–കല്ലമ്പലം റോഡിലെ പ്രധാന ജംക്ഷനായ പാലച്ചിറയിൽ സിഗ്നൽ സംവിധാനം വേണമെന്ന ആവശ്യം വർഷങ്ങളായി നിലവിലുണ്ട്.അതേസമയം റോഡിൽ കൃത്യമായ പാർക്കിങ്, നോ–പാർക്കിങ് മേഖല തിരിക്കാത്തതും നിയമ നടപടിക്കു തടസ്സമാകുന്നു. പാർക്കിങ്, നോ–പാർക്കിങ് സ്ഥലങ്ങൾ ഏതൊക്കെ തിട്ടപ്പെടുത്തി കൃത്യമായി ബോർഡ് വയ്ക്കാത്തതും പ്രശ്നമാണ്. ചില സ്വകാര്യ കച്ചവടക്കാർ സ്വന്തം നിലയിൽ ഇതു ചെയ്യുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]