
നെടുമങ്ങാട് ∙ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഗർഭിണിയുടെ മൃതദേഹം സുരക്ഷ ജീവനക്കാരൻ ഫ്രീസർ തുറന്ന് പുറത്തു നിന്നുള്ളവരെ കാണിച്ച സംഭവത്തിൽ അന്വേഷണത്തിന് മൂന്നംഗ സമിതി. ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ട്, ലേ സെക്രട്ടറി, നഴ്സിങ് സൂപ്രണ്ട് എന്നിവരാണ് സമിതിയിൽ.
10 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സൂപ്രണ്ടിന് കൈമാറാനാണ് നിർദേശം.
സംഭവത്തിൽ സുരക്ഷ ജീവനക്കാരനും സിപിഎം പറണ്ടോട് ബ്രാഞ്ച് സെക്രട്ടറിയുമായ സുരേഷ് കുമാറിനെ അന്വേഷണ വിധേയമായി 15 ദിവസത്തേക്ക് ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയാണ്. 4 മാസം ഗർഭിണിയായ കരിപ്പൂര് സ്വദേശിനിയുടെ മൃതദേഹമാണ് ഞായറാഴ്ച കന്റീൻ നടത്തുന്ന ആൾക്കും ബന്ധുക്കൾക്കും കാണിച്ചുകൊടുത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]