
കാട്ടാക്കട ∙ ലോക ഗജ ദിനം കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.
കേന്ദ്രത്തിലെ ആനകൾക്ക് വിഭവ സമൃദ്ധമായി ആനയുട്ട് സംഘടിപ്പിച്ചു. ഫോട്ടോ പ്രദർശനം,പഠന ക്ലാസ്,കുട്ടികളുടെ റാലി എന്നിവ സംഘടിപ്പിച്ചു. അഗസ്ത്യവനം കൺസർവേറ്റർ ശ്യാം മോഹൻലാൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ, വൈൽഡ് ലൈഫ് വാർഡൻ എസ്.വി.വിനോദ്, റേഞ്ച് ഓഫിസർ ജി.ആർ.അനീഷ്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ ഷിജു എസ്.വി നായർ, നെട്ടുകാൽത്തേരി തുറന്ന റെയിൽ സൂപ്രണ്ട് സജീവ്, പഞ്ചായത്ത് അംഗങ്ങളായ കോട്ടൂർ നിസാർ, ശ്രീദേവി സുരേഷ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]