
തിരുവനന്തപുരം ∙ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ലിങ്ക്, പ്രീമിയം സീറ്റർ, സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ എന്നിങ്ങനെ 164 ബസുകൾ ഇൗ മാസം പുറത്തിറക്കാൻ കെഎസ്ആർടിസി. ബസുകളുടെ പരീക്ഷണ ഓട്ടം മന്ത്രി കെ.ബി.ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്തു.
ദേശീയപതാകയുടെ കളർ തീമിലാണ് സീറ്റർ കം സ്ലീപ്പർ, സ്ലീപ്പർ ബസുകൾ. പുഷ്ബാക് ലെതർ സീറ്റുകൾ, ചാർജിങ് സൗകര്യം, ടിവി, സിസിടിവി ക്യാമറ തുടങ്ങിയവയുണ്ട്.
ഇംഗ്ലണ്ടിലെ കവെൻട്രി യൂണിവേഴ്സിറ്റിയിൽ ഓട്ടമൊബീൽ ഡിസൈനിങ് ആൻഡ് ട്രാൻസ്പോർട്ട് പഠിച്ച ജി. ആദിതൃ കൃഷ്ണനും സുഹൃത്ത് തിരുവനന്തപുരം സ്വദേശി അമൽ ജോക്കിൻ സാലറ്റുമാണ് പുതിയ ബസുകളുടെ ഡിസൈൻ തയാറാക്കിയത്.
മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ മകനാണ് ആദിത്യ കൃഷ്ണൻ.
സീറ്റർ കം സ്ലീപ്പർ ബസുകളിൽ സീറ്റുകൾക്ക് മുകളിലായാണ് ബെർത്തുകളുള്ളത്. ഒരു വശത്ത് സിംഗിൾ ബെർത്തും മറുഭാഗത്ത് ഡബിൾ ബെർത്തും.
ഫാസ്റ്റ് പാസഞ്ചറിനും സൂപ്പർ ഫാസ്റ്റിനുമായി എത്തിയത് ടാറ്റയുടെ ബസുകളാണ്.
ബാക്കി അശോക് ലെയ്ലൻഡ് ബസുകളും. പുതിയ ബസുകൾ കനകക്കുന്നിൽ 22 മുതൽ 24 വരെ ജനങ്ങൾക്കായി പ്രദർശിപ്പിക്കും.
കെഎസ്ആര്‍ടിസിയുടെ പുത്തന്‍ ബസുകള്‍ എത്തിത്തുടങ്ങി; ബസുകള്‍ ഓടിച്ചു നോക്കി മന്ത്രി
തിരുവനന്തപുരം ∙ യാത്രക്കാര്‍ക്ക് ഓണസമ്മാനമായി കെഎസ്ആര്‍ടിസിയുടെ പുത്തന്‍ ബസുകള്‍ എത്തിത്തുടങ്ങി.
ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാര് ബസുകള്‍ ഓടിച്ചു നോക്കി. മന്ത്രി നിര്‍ദേശിച്ച മാറ്റങ്ങളോടെ 13.5 മീറ്റര്‍ ഡീസല്‍ എസി സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍, 10.5 മീറ്റര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് ചൊവ്വാഴ്ച തിരുവനന്തപുരം ആനറയ സ്വിഫ്റ്റ് ഡിപ്പോയില്‍ എത്തിയത്.
വിവിധ ശ്രേണിയിലുള്ള 130 ബസുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഈ മാസം 21ന് ഉദ്ഘാടനം ചെയ്യും.
49 സീറ്റുകളുള്ള ബസില്‍ വൈഫൈ സംവിധാനം കണക്ട് ചെയ്യാന്‍ പറ്റുന്ന എല്‍ഇഡി ഡിസ്പ്ലേയുള്ള ടിവിയുണ്ട്. എല്ലാ സീറ്റുകള്‍ക്കും മൊബൈല്‍ ചാര്‍ജിങ് പോയിന്റ് ഒരുക്കിയിട്ടുണ്ട്.
അഞ്ച് ക്യാമറകളാണ് ബസിലുള്ളത്. ആറു മാസത്തിനുള്ളില്‍ 340-ലേറെ ബസുകളാണ് പുതുതായി വരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]