
നേമം ∙ മൂക്കുന്നിമല ഇടക്കോട് ചിറക്കുളം ഈ നാടിന്റെ പ്രധാന ജലസ്രോതസുകളിലൊന്നാണ്. പുനഃരുദ്ധരിക്കപ്പെട്ടെങ്കിലും ചോർച്ച കാരണം ജലം നിലനിർത്താനാകാത്തതാണ് പ്രധാന പ്രശ്നം.
നൂറിലേറെ വർഷം പഴക്കമുള്ള കുളം കുറച്ചു കാലം മുൻപ് പായൽ മൂടി കാടുപിടിച്ച സ്ഥിതിയായിരുന്നു. നാട്ടിലെ പ്രധാന ജല സമ്പത്തായ കുളം സംരക്ഷിക്കാനായി നാട്ടുകാരുടെ കൂട്ടായ്മയിൽ വിവേകാനന്ദ ചിറക്കുളം സംരക്ഷണ സമിതി രൂപീകരിച്ചു.
നൂറോളം വരുന്ന അംഗങ്ങൾ ചേർന്നു കുളം വൃത്തിയാക്കി.
കാടു വെട്ടിത്തെളിച്ചു പരിസരവും ശുചീകരിച്ചു. ചുറ്റും ചെടികൾ വച്ചു പിടിപ്പിച്ചു.
സമിതിയുടെ ശ്രമത്താൽ 2024ൽ ജലസേചന വകുപ്പു കൽപ്പടവുകൾ, സംരക്ഷണ ഭിത്തി എന്നിവയും നിർമിച്ചു. ഈ ന്യൂനത പരിഹരിക്കാൻ പള്ളിച്ചൽ പഞ്ചായത്ത്, ജലസേചന വകുപ്പ്, സ്ഥലം എംഎൽഎ എന്നിവരിൽ ആരുടെയെങ്കിലും അടിയന്തര ഇടപെടൽ അത്യാവശ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്.
സമീപത്തെ കൈ തോടുകളിലൂടെയാണ് കുളത്തിലേക്ക് ജലമൊഴുകി എത്തിയിരുന്നത്. എന്നാൽ ഇതിനോട് അടുത്ത വീടുകളിലെ മാലിന്യം തോടുകളിലേക്ക് ഒഴുക്കുന്നതായി പരാതിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]