
കോവളം ∙ ഹവ്വാ ബീച്ചിനു സമീപം പാതയോരത്തെ ഉപയോഗശൂന്യമായ കിണറിനുള്ളിൽ ഇരുചക്രവാഹനമടക്കം വീണ യാത്രക്കാരൻ നിസ്സാരപരുക്കുകളോടെ രക്ഷപ്പെട്ടു. മൂന്നാൾ താഴ്ചയുള്ള ആൾമറയില്ലാത്ത കിണറിനുള്ളിലാണ് വെങ്ങാനൂർ സ്വദേശി ടി.എ.ചന്ദ്രമോഹൻ(60) വീണത്.
വിഴിഞ്ഞം ഫയർ ഫോഴ്സാണ് ഇയാളെ പുറത്തെടുത്തത്. കോവളത്ത് സുഹൃത്തുക്കൾക്കൊപ്പമെത്തിയ ചന്ദ്രമോഹൻ മടങ്ങാനായി, സ്കൂട്ടർ തിരിക്കുമ്പോഴായിരുന്നു അപകടം.
ആൾമറയില്ലാത്ത തകര ഷീറ്റുമൂടിയ കിണറിനുള്ളിലേക്ക് പിൻ ചക്രം അബദ്ധത്തിൽ അകപ്പെട്ടതോടെ വീഴുകയായിരുന്നുവെന്നു രക്ഷാപ്രവർത്തകർ പറഞ്ഞു. ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫിസർ പ്രമോദിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സനു, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഷിജു, പ്രദീപ്, ശ്യാംധരൻ, വിപിൻ, ഡ്രൈവർ രാജശേഖർ, ഹോംഗാർഡ് സദാശിവൻ എന്നിവരുൾപ്പെട്ട
സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
വിനോദസഞ്ചാര തീരത്തെ അപകടക്കെണി
ഹവ്വാ ബീച്ചിനു സമീപം റോഡരികിലെ ആൾ മറയില്ലാത്ത കിണർ സഞ്ചാരികളുൾപ്പെടെയുള്ളവർക്ക് ഭീഷണി. ഇന്നലത്തെ അപകടമുണ്ടാകും വരെ പ്രദേശവാസികൾക്കല്ലാതെ ഇത്തരമൊരു കിണർ അവിടെയുണ്ടെന്ന് അറിവുണ്ടായിരുന്നില്ല.
പൂട്ടിയ നിലയിലുള്ള പഴക്കം ചെന്ന വലിയ ഹോട്ടൽ സമുച്ചയത്തിനു മുന്നിലാണ് ആൾമറയില്ലാത്ത കിണർ. ഫ്ലെക്സും തകര ഷീറ്റുമുപയോഗിച്ചു താൽക്കാലികമായി മൂടിയ നിലയിലുള്ള കിണറിനു സമീപമാണ് ബീച്ചിലേക്ക് എത്തുന്ന സന്ദർശകരുൾപ്പെടെ ചെറു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]