
കോവളം ∙ മൺസൂൺ കാലമായതോടെ കോവളം വിനോദ സഞ്ചാര തീരത്ത് കടൽ കയറ്റം രൂക്ഷമായി. തിരകൾ തീരത്തേക്ക് കയറാൻ തുടങ്ങിയതോടെ മറ്റൊരു വിനോദ സഞ്ചാര സീസണു കൂടി അവസാനമാകുന്നു.ലൈറ്റ് ഹൗസ്, ഹവ്വാ ബീച്ചുകളിൽ നടപ്പാത കയ്യേറി തിരയടിച്ചതോടെ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഹോട്ടലുകളും കടകമ്പോളങ്ങളും അടച്ചു.
സാധാരണ ഈ സമയങ്ങളിൽ കാണാറുള്ള വിദേശ സഞ്ചാരികളെയും ഇത്തവണ കോവളത്തു കാണാനില്ല.
നാടൻ സഞ്ചാരികൾ പേരിന് എത്തുന്നുണ്ടെങ്കിലും കടലിൽ കുളിക്കാൻ അനുവാദമില്ല. ലൈറ്റ് ഹൗസ് തീരത്തെ ദ്വീപ് സമാനമായ ചെറുതീരത്ത് കാൽ നനയ്ക്കാൻ സൗകര്യം നൽകിയിട്ടുണ്ടെന്നു ലൈഫ് ഗാർഡുകൾ അറിയിച്ചു. ശേഷിച്ച ഭാഗങ്ങളിൽ കയർ കെട്ടി അപായ സൂചന നൽകിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]