
കൊലപാതകങ്ങൾ നടന്നത് ക്ലിഫ് ഹൗസും മന്ത്രി വസതികളും ഉൾപ്പെടുന്ന അതീവ സുരക്ഷാമേഖലയിൽ
തിരുവനന്തപുരം∙ ക്ലിഫ് ഹൗസും മന്ത്രി വസതികളും ഉൾപ്പെടുന്ന അതീവ സുരക്ഷാ മേഖലയിലുള്ള നന്തൻകോട് ബെയിൻസ് കോംപൗണ്ടിലെ 117ാം നമ്പർ ഇരുനില വീട്ടിലാണ് മാതാപിതാക്കളെയും സഹോദരിയെയുമടക്കം 4 പേരെ കേഡൽ അരുംകൊല ചെയ്തത്. പുറത്ത് സമൃദ്ധമായി വളർന്ന്, കായ്ച്ചു നിൽക്കുന്ന മാവും പ്ലാവും റമ്പൂട്ടാനും.
8 വർഷമായി കൊടുംക്രൂരതയുടെ സാക്ഷിയായ വീട് ഇപ്പോൾ കാടുകയറിയ നിലയിലാണ്.
ക്രൂരദൃശ്യങ്ങളുള്ള സീരിയലുകൾ കാണും, എന്തു ചോദിച്ചാലും ചിരി: കൊലപാതകം പരിശീലിക്കാൻ ഡമ്മി
Thiruvananthapuram News
കൃത്യം നടന്നതു മുതൽ അയൽവാസികൾക്കു ഇവിടമൊരു പേടി സ്വപ്നമാണ്.
വീടന്വേഷിച്ചെത്തുന്നവരോട് ഒഴിഞ്ഞ് മാറുകയാണ് രീതി. ഉയർന്ന ജോലിയിൽനിന്നു വിരമിച്ച ശേഷം വിശ്രമജീവിതം നയിച്ചിരുന്ന ഇവരുടെ കൊലപാതകം ഞെട്ടലോടെയാണ് അന്ന് പരിസരവാസികൾ കേട്ടത്.
വീടിന്റെ മുകൾ നിലയിലെ മുറിയിൽ വച്ചാണ് കേഡൽ കൊലപാതകങ്ങൾ നടത്തിയതും മൃതദേഹം കത്തിച്ചതും. തീ പടർന്നതിന്റെ കറുത്ത പാടുകൾ മുകളിലത്തെ നിലയിൽ ഇപ്പോഴുമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]