തിരുവനന്തപുരം ∙ വാക്കു നൽകിയതനുസരിച്ചു ഹൽവ കിട്ടിയില്ലെന്ന പരാതിയുമായി സോഷ്യൽ മീഡിയയിൽ ജെൻ സീ വോട്ടർമാരുടെ പരാതി പ്രളയം. ആദ്യമായി വോട്ടു ചെയ്യുന്ന ജെൻ സീ വോട്ടർമാർക്ക് ഹൽവ നൽകുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനമാണ് കാരണം.
ആദ്യമായി വോട്ടു ചെയ്യുന്ന എല്ലാവർക്കും ഹൽവ കിട്ടുമെന്നായിരുന്നു പൊതുവേ പ്രതീക്ഷിച്ചിരുന്നത്.
പക്ഷേ വോട്ടു ചെയ്ത പലരും ബൂത്തുകളിൽ തന്നെ ഹൽവ ചോദിച്ചെങ്കിലും ലഭിച്ചില്ല. കമ്മിഷന്റെ വോട്ടെടുപ്പ് പോസ്റ്റുകൾക്കു താഴെ ഹൽവ കിട്ടിയില്ലെന്ന കമന്റ് നിറഞ്ഞു.
ഇതോടെ ഇതിനു വിശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു.കേൽക്കർ ഇന്നലെ പുതിയ വിഡിയോ പോസ്റ്റ് ചെയ്തു.
ഹൽവ ഓരോ ജില്ലയിലെയും തിരഞ്ഞെടുത്ത ബൂത്തുകളിൽ ആദ്യമെത്തുന്ന 200 പേർക്കു മാത്രമാണു നൽകാൻ തീരുമാനിച്ചിരുന്നതെന്നും ഇതനുസരിച്ചു വിതരണം നടത്തിയെന്നും വിഡിയോയിൽ പറയുന്നു. ഹൽവയില്ലെങ്കിലെന്താ വോട്ടു വൈബായില്ലേ എന്ന അദ്ദേഹത്തിന്റെ കമന്റുമുണ്ട് വിഡിയോയിൽ.
ഹൽവ കിട്ടിയില്ലെങ്കിൽ ഇൗ ഇൻസ്റ്റ വിഡിയോ ഷെയർ ചെയ്താൽ ആദ്യത്തെ 1000 പേർക്കു ഹൽവ നൽകുമെന്ന പുതിയ വാഗ്ദാനവുമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

