തിരുവനന്തപുരം ∙ എൽപിജി വാണിജ്യ സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ തട്ടുകടകളും ഹോട്ടലുകളും ജില്ലയിൽ കൂടുതലായി അടച്ചുതുടങ്ങി കേറ്ററിങ് സ്ഥാപനങ്ങൾ വിവാഹങ്ങൾ ഉൾപ്പെടെ ഉള്ളവയുടെ ഓർഡറുകൾ സ്വീകരിക്കുന്നതു നിർത്തി. പൂട്ടിയ ഹോട്ടലുകളിലെ അതിഥിത്തൊഴിലാളികളെ ഭക്ഷണവും താൽക്കാലിക വേതനവും നൽകി തുടരാൻ അനുവദിക്കുന്നത് മിക്ക ഹോട്ടൽ ഉടമകൾക്കും വെല്ലുവിളിയായിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് താമസിയാതെ നടക്കുന്ന ബംഗാൾ, അസം ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങളിലേക്കുള്ള തൊഴിലാളികളിൽ വലിയൊരു വിഭാഗം നേരത്തേ പോയി. ഇനി ഉള്ളവർ കൂടി പോയാൽ പിന്നീട് ഹോട്ടലുകൾ തുറന്നാലും പ്രതിസന്ധി ഉണ്ടാകുമെന്നാണ് ഉടമകൾ പറയുന്നത്.
ശ്രീകാര്യത്ത് 4 തട്ടുകടകൾ പൂട്ടി.
വലിയ ഹോട്ടലുകളിൽ ആവശ്യപ്പെടുന്ന ഭക്ഷണം തയാറാക്കി കൊടുക്കാൻ കഴിയുന്നില്ല. കഴക്കൂട്ടത്ത് ചില ഹോട്ടലുകളിൽ ഉച്ചയൂണ് നിർത്തി.
ഒന്നോ രണ്ടോ ദിവസത്തേക്കുള്ള പാചകവാതകം മാത്രമേ മിക്കയിടത്തും ഉള്ളൂ. വരും ദിവസങ്ങളിൽ ടെക്നോപാർക്ക് ജീവനക്കാരെ ഉൾപ്പെടെ ബാധിക്കും.
വിനോദസഞ്ചാര മേഖലയായ കോവളത്തെ മിക്ക ഹോട്ടലുകളിലെയും അടുക്കളകൾ സ്തംഭനാവസ്ഥയിലേക്കു നീങ്ങുകയാണ്.
വിഴിഞ്ഞത്ത് കൂടുതൽ ഹോട്ടലുകളും തട്ടുകടകളും റസ്റ്ററന്റുകളും പൂട്ടിത്തുടങ്ങി. മലയിൻകീഴ് മേഖലയിലും ചില ഹോട്ടലുകൾ അടച്ചു.
വിതുരയിൽ നാല് ഹോട്ടലുകളും കല്ലമ്പലം ടൗണിൽ 2 ഹോട്ടലുകളും പൂട്ടി. പോത്തൻകോട് മേഖലയിൽ ഗ്യാസ് ഏജൻസികൾ വഴി എൽപിജി ബുക്കിങ് നടക്കുന്നില്ല.
ബുക്കിങ്ങിനായി വിളിക്കുന്ന നമ്പറിൽ വിളിച്ചാൽ പ്രതികരണമില്ല.
നെടുമങ്ങാട് താലൂക്കിലെ 300ൽപരം ഹോട്ടലുകളിൽ പകുതിയോളം എണ്ണത്തിനു താഴു വീണതായി കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി മഞ്ചയിൽ വിക്രമൻ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

