പാറശാല ∙ ആറുമാസമായി കിടക്കയിൽനിന്ന് എഴുന്നേറ്റിരിക്കാൻപോലും കഴിയാതെ ദുരിതമനുഭവിക്കുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. പൊഴിയൂരിനടുത്ത് കൊല്ലങ്കോട് നീരോടി തൈവിളാകം വീട്ടിൽ ആന്റണിയുടെ മകൻ ഹെർബിൻ രാജാണ്(27) സഹായം അഭ്യർഥിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 10ന് പൊഴിയൂരിനടുത്തുണ്ടായ വാഹനാപകടമാണ് മത്സ്യത്തൊഴിലാളിയായ ഹെർബിൻ രാജിന്റെ ജീവിതം തകിടംമറിച്ചത്. ബൈക്ക് ഓടിക്കുന്നതിനിടെ എതിരെവന്ന കാർ ഇടിക്കുകയായിരുന്നു.
അടുത്തുള്ള വൈദ്യുതിപോസ്റ്റിൽ തലയിടിച്ച് ഗുരുതരമായി പരുക്കേറ്റ ഹെർബിൻ രാജിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയ നടത്തി.
ഒരുമാസം ആശുപത്രിയിൽ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ ശേഷവും കട്ടിലിൽനിന്ന് എഴുന്നേൽക്കാൻ സാധിച്ചിട്ടില്ല. ഇതിനോടകം 13 ലക്ഷത്തോളം ചെലവിട്ടു.
ശസ്ത്രക്രിയ നടത്തിയ തലയോട്ടി ഭാഗം ചുരുങ്ങി വരുന്ന അവസ്ഥയുമുണ്ട്. ഈ മാസം 20ന് മുൻപ് മറ്റൊരു ശസ്ത്രക്രിയ കൂടി നിശ്ചയിച്ചിട്ടുണ്ട്.
ഇതിനു വലിയ തുക മുൻകൂർ കെട്ടിവയ്ക്കണം. പണം കണ്ടെത്താനാകാത്തതിനാൽ ശസ്ത്രക്രിയ നീളുമെന്ന സ്ഥിതിയാണ്.
മത്സ്യത്തൊഴിലാളിയായ ആന്റണി അസുഖങ്ങൾ കാരണം ജോലിക്കു പോകുന്നില്ല. ഹെർബിന്റെ മൂത്ത സഹോദരൻ ഭിന്നശേഷി വിഭാഗത്തിൽപെട്ടയാളും ഇളയ സഹോദരൻ ഏഴാം ക്ലാസ് വിദ്യാർഥിയുമാണ്.
കടം വാങ്ങിയും പലിശയ്ക്ക് എടുത്തുമൊക്കെയാണ് ആദ്യ ശസ്ത്രക്രിയയും ചികിത്സയും നടത്തിയത്.
സ്വന്തമായുണ്ടായിരുന്ന കിടപ്പാടം മൂത്ത സഹോദരന്റെ ചികിത്സയ്ക്കായി നേരത്തേ വിറ്റു. ഇപ്പോൾ അമ്മയുടെ സഹോദരിയുടെ വീട്ടിലാണ് താമസം.
ചികിത്സാർഥം ഫെഡറൽ ബാങ്കിന്റെ കൊല്ലങ്കോട് ശാഖയിൽ ഹെർബിൻ രാജിന്റെ പേരിൽ അക്കൗണ്ട് തുറന്നു. യുപിഐ അക്കൗണ്ടും ഹെർബിൻ രാജിന്റെ പേരിലാണ്.
സാമ്പത്തിക സഹായത്തിന്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

