നേമം∙ കരമന-കളിയിക്കാവിള പാതയിൽ ടാർ കയറ്റി അമിത വേഗത്തിൽ സഞ്ചരിച്ച ലോറിയുടെ മുൻവശത്തെ ടയർ ഊരിത്തെറിച്ച് 2 കടകളിലേക്ക് പാഞ്ഞുകയറി ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്നലെ രാവിലെ 10.40 ന് നേമം പൊലീസ് സ്റ്റേഷന് എതിർവശത്താണ് അപകടം നടന്നത്. തിരക്കേറിയ സമയമായിരുന്നിട്ടും ആളപായം ഇല്ലാത്തത് ഭാഗ്യമായി.
കടകളിൽ ഉണ്ടായിരുന്ന ജീവനക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. തമിഴ്നാട്ടിൽ നിന്ന് ടാർ കയറ്റി പേരൂർക്കട
വഴയില ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുടെ ഇടതുവശത്തെ ടയറാണ് വൻ ശബ്ദത്തോടെ ഊരിത്തെറിച്ച് കടകളിലേക്ക് പാഞ്ഞുകയറിയത്.
സന്തോഷിന്റെ ഉടമസ്ഥതയിലുള്ള സാഫല്യം ഫിനാൻസ്, അനിൽ കുമാറിന്റെ അനൂപ് സ്റ്റുഡിയോ എന്നീ സ്ഥാപനങ്ങൾക്കാണ് നാശനഷ്ടം ഉണ്ടായത്. സ്റ്റുഡിയോയിലെ വിലപിടിപ്പുള്ള ക്യാമറകൾ, പ്രിന്ററുകൾ എന്നിവ ഉൾപ്പെടെ 5 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സ്റ്റുഡിയോ ജീവനക്കാരി ശ്രീലക്ഷ്മിക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നേമം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി.
സാഫല്യം ഫിനാൻസ് ജീവനക്കാരിയുടെ സ്കൂട്ടറും തകർന്നു. ഇവിടെ മുൻവശത്തെ ബോർഡും ഗ്ലാസും തകർന്നിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ നഷ്ടം ഇവിടെയും ഉണ്ടായി.
കടകളുടെ മുൻവശത്തെ ഗ്ലാസ് ഡോറുകൾ തകർത്താണ് ടയർ കടകൾക്കുള്ളിൽ കയറിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

