കിളിമാനൂർ∙ പോങ്ങനാട് ഗവ.എച്ച്എസിൽ യുപി വിഭാഗത്തിന് 6 ക്ലാസ് മുറികളുള്ള പുതിയ കെട്ടിടം നിർമിക്കുന്നതിന് കിഫ്ബിയിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചു എന്ന് ജനപ്രതിനിധികൾ പറയുന്നു, എന്നാൽ വർഷം 3 കഴിഞ്ഞിട്ടും കെട്ടിടം മാത്രം വന്നില്ല. പുതിയ കെട്ടിടം നിർമിക്കുന്നതായി പ്രഖ്യാപനം നടത്തിയ ശേഷം 3 വർഷം മുൻപ് 5 ക്ലാസ് മുറികളുള്ള ഓടിട്ട
കെട്ടിടം പൊളിച്ചു മാറ്റിയിരുന്നു. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ യുപി വിഭാഗത്തിൽ 18 ഡിവിഷനുകളാണ് ഉള്ളത്. കെട്ടിടം പൊളിച്ചതിനു ശേഷം ലൈബ്രറി, ബിആർസി കെട്ടിടം എന്നിവിടങ്ങളിലായി ഞെങ്ങിഞെരുങ്ങിയാണ് യുപി വിഭാഗം ക്ലാസുകൾ പ്രവർത്തിക്കുന്നത്.
പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ പ്ലാനിൽ 3 തവണ വ്യത്യാസം വന്നതല്ലാതെ കെട്ടിടം മാത്രം ഉയർന്നില്ല.
സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്താണ് പുതിയ കെട്ടിടം നിർമിക്കാൻ ഉദേശിക്കുന്നത്. ഇവിടെ മണ്ണിന് ഉറപ്പില്ല എന്ന കാരണം പറഞ്ഞാണ് കെട്ടിട
നിർമാണം നടത്താത്തത്. ചതുപ്പ് നിലങ്ങളിൽ ബഹുനില മന്ദിരങ്ങൾ കെട്ടി പൊക്കുന്ന ഈ കാലത്ത് പോങ്ങനാട് സ്കൂളിനോട് കാട്ടുന്നത് തികഞ്ഞ അവഗണനയാണെന്ന് രക്ഷിതാക്കൾ പറയുന്നു.
മണ്ണിനു ബലക്കുറവ് ഉണ്ടെങ്കിൽ പൈലിങ് നടത്തി കെട്ടിടം നിർമിക്കാമല്ലോ എന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്.
സമീപ പ്രദേശങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമിച്ചപ്പോൾ വിജയശതമാനത്തിൽ മുന്നിൽ നിൽക്കുന്ന പോങ്ങനാടിനെ അവഗണിക്കുന്നതായി രക്ഷിതാക്കൾ പരാതിപ്പെട്ടു. 2012–ൽ യുപി ഹൈസ്കൂൾ ആയി ഉയർത്തിയതോടെ ഹൈസ്കൂൾ വിഭാഗം പോങ്ങനാട് ചന്ത പ്രവർത്തിച്ചിരുന്ന സ്ഥലത്തേക്ക് മാറ്റി . ചന്ത വിദ്യാഭ്യാസ വകുപ്പിന് പഞ്ചായത്ത് വിട്ടു നൽകി.
ഹൈസ്കൂൾ വിഭാഗത്തിനു കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങൾ എല്ലാം ഉറപ്പാക്കി. നേരത്തെ പ്രവർത്തിച്ചിരുന്നിടത്താണ് ഇപ്പോഴും യുപി വിഭാഗം പ്രവർത്തിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

