തിരുവനന്തപുരം ∙‘എത്ര നാളായി ഇവിടെ ഇങ്ങനെ കുരുങ്ങിക്കിടക്കുന്നു. ഒരു മാറ്റവുമില്ല’– ചില ഗതാഗതക്കുരുക്കിൽ പതിവായിപ്പെട്ട്, ക്ഷമകെടുമ്പോൾ എല്ലാവരും പറഞ്ഞുപോകുന്നതാണിത്.
ദേശം എത്രമാറിയാലും മാറാത്ത ചിലകുരുക്കുകൾ നാട്ടിലെ റോഡിലുണ്ട്. വിശാലമായ റോഡിലൂടെ ഓടിവന്ന് കുപ്പിക്കഴുത്തുപ്പോലെയുള്ള റോഡുകളിൽ കുടുങ്ങിപ്പോകുന്നു.
ഇതിന് പരിഹാരം ചോദിച്ചാൽ പലർക്കും പല ഉത്തരമാകാം. അങ്ങനെ ചില കുപ്പിക്കഴുത്തും കുരുക്കുകളുമുണ്ട് നമ്മുടെ ജില്ലയിലും.
പേര് തന്നെ കുപ്പിക്കഴുത്ത്
കല്ലറ മുതുവിള–കല്ലറ റോഡിൽ തോട്ടുമുക്ക് പാലം (കുപ്പിക്കഴുത്ത് പാലം) നവീകരിക്കാൻ അധികൃതർ ഇടപെടണം എന്ന ആവശ്യം ശക്തമാകുന്നു.
വിളിപ്പേര് പോലെ വീതിയേറിയ റോഡിൽ കുപ്പിക്കഴുത്ത് പോലെ വീതി കുറഞ്ഞ പാലം ആണ് ഇവിടെ. ആകെ 2 മീറ്റർ മാത്രം വീതിയുള്ള പാലത്തിൽ എതിരെ ഒരു സൈക്കിൾ വന്നാൽ പോലും മറുവശത്ത് വാഹനം നിർത്തിയിട്ട് കാത്തുനിൽക്കണം.
വർഷങ്ങൾക്ക് മുൻപ് മുതുവിള–കല്ലറ റോഡ് വീതി കുറഞ്ഞ ഗ്രാമ വീഥിയായിരുന്നു.
മുതുവിള നിന്നു കർഷകർ കാർഷിക ഉൽപന്നങ്ങൾ കല്ലറ ചന്തയിലേക്ക് കൊണ്ടു പോകുന്നതിനു കാള വണ്ടി കടന്നു പോകാൻ സൗകര്യത്തിൽ നിർമിച്ചതാണ് ഇപ്പോഴത്തെ കുപ്പിക്കഴുത്ത് പാലം. പിന്നീട് ഗതാഗത സൗകര്യം വർധിക്കുകയും മുതുവിള–ചുള്ളാളം റോഡ്, മുതുവിള–കല്ലറ റോഡ് എന്നിവ നവീകരിച്ച് വീതി കൂട്ടുകയും ചെയ്തു.
എന്നാൽ റോഡ് വിവിധ സമയങ്ങളിലായി വീതി കൂട്ടി 8 മീറ്റർ വരെയാക്കിയെങ്കിലും റോഡിലെ പാലം കൂടി നവീകരിച്ചു വീതി കൂട്ടണം എന്നത് അധികൃതരും ബന്ധപ്പെട്ട എൻജിനീയർമാരും മറന്നു പോയെന്നാണു നാട്ടുകാരുടെ പരാതി.
കാട്ടാക്കട
റോഡ് കടന്നാൽ ഭാഗ്യം
ബാലരാമപുരം ∙ കരമന–കളിയിക്കാവിള പാതയിൽ ബാലരാമപുരത്തുനിന്ന് കാട്ടാക്കട ഭാഗത്തേക്ക് പോകുന്ന റോഡിലേക്ക് തിരിയുന്ന ഭാഗം കുപ്പിക്കഴുത്തുപോലെയായത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു.
വിഴിഞ്ഞം–കാട്ടാക്കട റോഡ് ചേരുന്ന ബാലരാമപുരം ജംക്ഷനിലെ ഏറ്റവും ഇടുങ്ങിയ ഭാഗമാണ് കാട്ടാക്കട
റോഡ്. ഈ റോഡിൽ തന്നെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ പാർക്കുചെയ്യുന്നത് കുരുക്ക് രൂക്ഷമാക്കുകയാണ്.
ഓട്ടോ റിക്ഷ സ്റ്റാൻഡും ഇവിടെത്തന്നെയാണ്.
വിഴിഞ്ഞം–കാട്ടാക്കട റോഡിൽ ഒരു കെഎസ്ആർടിസി ബസോ മറ്റ് വലിയ വാഹനങ്ങളോ എത്തിയാൽ സ്ഥിതി പറയുകയും വേണ്ട.
ഇരുവശത്തും കുരുക്ക് നീളും. പിന്നെ ഇതൊന്ന് മാറിക്കിട്ടാൻ കാത്തുകിടക്കേണ്ട
ഗതികേടിലാണ് യാത്രക്കാർ. തൊട്ടടുത്തുള്ള റെയിൽവേ ഗേറ്റ് അടച്ചിട്ട് തുറക്കുമ്പോൾ ഒരുമിച്ചെത്തുന്ന വാഹനങ്ങൾ കൂടി വരുന്നതോടെ സ്ഥിതി പറയുകയും വേണ്ട.
വിനോദ സഞ്ചാരികൾക്ക് കൗതുകമായി ‘ഒറ്റവരി പാത’
വർക്കല ∙ ചെറുന്നിയൂർ പഞ്ചായത്തിൽ വെള്ളിയാഴ്ചക്കാവ് ഭാഗത്ത് തോടിനു കുറുകെ സ്ഥിതി ചെയ്യുന്ന പാലം ഇന്നും ഒറ്റവരി പാതയായി തുടരുന്നു.
വർക്കലയ്ക്കും ആറ്റിങ്ങലിനും ഇടയിൽ യാത്രാസൗകര്യം ഒരുക്കുന്ന പ്രധാന മരാമത്ത് റോഡിൽ സ്ഥിതി ചെയ്യുന്ന പാലത്തിനു ഏകദേശം അറുപതിലധികം വർഷം പഴക്കമുണ്ട്.
വർക്കലയിൽ നിന്നു കല്ലമ്പലം വഴി ആറ്റിങ്ങൽ പോകുന്നതിനു പകരം വർക്കല മരക്കട ജംക്ഷനിൽ നിന്നു ചെറുന്നിയൂർ, മണമ്പൂർ, കവലയൂർ വഴി ആറ്റിങ്ങലിൽ എത്താം.
വർക്കല ഭാഗത്തേക്കുള്ള തീർഥാടന- വിനോദ സഞ്ചാരികൾ അടക്കമുള്ള വലിയ സഞ്ചാരി സംഘങ്ങളുടെ വാഹനങ്ങൾ നിത്യവും കടന്നു വരുന്ന റൂട്ട് കൂടിയാണിത്. ഏകദേശം 20 മീറ്റർ നീളവും കഷ്ടിച്ച് 5 മീറ്ററുമാണ് പാലത്തിന്റെ വീതി.
ഒരു പതിറ്റാണ്ടായി പാലം നവീകരണം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെയും ഒരു മാറ്റവുമില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]