തിരുവനന്തപുരം∙ സംസ്ഥാനത്തെ ഏറ്റവും വിപുലമായ സ്കോളര്‍ഷിപ്പ് പദ്ധതിക്കാണ് രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിലൂടെ തുടക്കമാകുന്നതെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന്. പഠനമികവുളള കേരളീയരായ വിദ്യാർഥികള്‍ക്കായുളള രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതിയുടെ വെബ്സൈറ്റ് (rpscholarship.norkaroots.kerala.gov.in) പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയിലെ ആദ്യ ബാച്ചിലേക്ക് വിദ്യാഥികള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിച്ച് സെപ്റ്റംബര്‍ 30 നകം അപേക്ഷ നൽകാം. സ്കോളർഷിപ്പ് പദ്ധതിയുടെ പൊതു മാനദണ്ഡങ്ങളും നിബന്ധനകളും വെബ്സൈറ്റില്‍ ലഭ്യമാണ്.
തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന പ്രകാശന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി അധ്യക്ഷത വഹിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജി. മണി, ഐ.ഡി കാര്‍ഡ് ഇന്‍ഷുറന്‍സ് വിഭാഗം സെഷന് ഓഫീസര്‍ രമണി കാക്കനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.ഹയര്‍സെക്കൻഡറി തലത്തില്‍ സ്റ്റേറ്റ് സിലബസില്‍ 950 പേര്ക്കുംസിബിഎസ്ഇയില് 100 ഉം ഐസിഎസ്ഇയില്‍ 50 ഉം ഉള്‍പ്പെടെ 1100 വിദ്യാർഥികള്‍ക്ക് അന്‍പതിനായിരം രൂപയുടേയും, ഡിഗ്രി (ഒരു ലക്ഷം രൂപ വീതം), പോസ്റ്റ് ഗ്രാജുവേറ്റ് തലത്തില്‍ (ഒന്നേകാല്‍ ലക്ഷം രൂപ വിതം) 200 വീതം വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പെടെ 1500 പേര്‍ക്കാണ് ഓരോ വര്‍ഷവും സ്കോളര്‍ഷിപ്പ് ലഭിക്കുക.
ഓരോ വിഭാഗത്തിലും 20 ശതമാനം സ്കോളര്‍ഷിപ്പുകള്‍ വിദേശ രാജ്യത്തുളള പ്രവാസി കേരളീയരുടെ (പ്രവാസി ഐ.ഡി കാര്‍ഡ് നിർബന്ധം) മക്കള്‍ക്കും അഞ്ചു ശതമാനം ഭിന്നശേഷിയുള്ള വിദ്യാർഥികള്‍ക്കും നീക്കിവച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]