തിരുവനന്തപുരം∙ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നാടകത്തിന്റെ റിഹേഴ്സല്‍ നടക്കുന്നതിനിടെ ലൈറ്റിങ് പരിശീലനത്തിനായി എത്തിയ വൈക്കം സ്വദേശിയായ നാടക കലാകാരന് കുഴഞ്ഞുവീണു മരിച്ചു. നാടക് എന്ന സംഘടനയുടെ വൈക്കം മേഖലാ സെക്രട്ടറി ചെമ്പ് കാട്ടിക്കുന്ന് കളത്തിപ്പറമ്പില്‍ കെ.ജി രതീഷ്(42) ആണ് മരിച്ചത്.
പുലര്‍ച്ചെ 2 മണിയോടെയാണ് രതീഷ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ് കൊണ്ട് പോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയാരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി വൈക്കത്തേക്കു കൊണ്ടുപോയി.
ഇന്ന് വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ ഭൗതികശരീരം സൂക്ഷിക്കും. ശനിയാഴ്ച രാവിലെ മൃതദേഹം കാട്ടിക്കുന്നിലെ വീട്ടിലേക്കു കൊണ്ടുപോകും.
ഉച്ചയ്ക്ക് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിലാണ് സംസ്കാരം. പരതേനായ ഗോപിയുടെയും രാധയുടെയും മകനായ രതീഷ് അവിവാഹിതനാണ്.
സഹോദരി: ഷൈനി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, നാടക് സംസ്ഥാന സെക്രട്ടറി ഷൈലജ, നാടകപ്രവര്‍ത്തകര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]