സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് സബ്സിഡി :
തിരുവനന്തപുരം ∙ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ നൂതന ജലസേചന രീതികൾ പ്രോത്സാഹിപ്പിക്കുക, ഉയർന്ന ഉൽപാദനം ഉറപ്പുവരുത്തുക, ജലത്തിന്റെ ഉപയോഗക്ഷമത വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന ആർകെവിവൈ – പിഡിഎംസി സൂക്ഷ്മ ജലസേചനം പദ്ധതിയിലൂടെ കൃഷിയിടങ്ങളിൽ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ (ഡ്രിപ്പ്, സ്പ്രിക്ലർ) സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകർപ്പ് ജില്ലയിലെ കൃഷിഭവനുകളിലും കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിലും ലഭ്യമാണ്.
ഗെസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ∙ ഗവ ഐടിഐയിൽ മെക്കാനിക് മെഷീൻ ടൂൾ മെയ്ന്റനൻസ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ പരിവർത്തിത ക്രിസ്ത്യൻ വിഭാഗത്തിലെ ഒരു ഒഴിവിലേക്ക് ഗെസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം 15 ന് 10.15 ന് നടക്കും.
വിശദ വിവരങ്ങൾക്ക് 0470 2611391.
വാർഡ് ഹെൽപർ നിയമനം
തിരുവനന്തപുരം ∙ ജില്ലയിലെ പൂജപ്പുര സർക്കാർ ആയുർവേദ കോളജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നാഷനൽ ആയുഷ് മിഷൻ മുഖേന വാർഡ് ഹെൽപർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 25 ന് 9.30നാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക്: www.nam.kerala.gov.in.
ഉറക്കക്കുറവിന് ചികിത്സ
തിരുവനന്തപുരം ∙ ഗവ.ആയുർവേദ കോളജിലെ കൗമാരഭൃത്യ ഡിപ്പാർട്മെന്റിൽ ഗവേഷണ അടിസ്ഥാനത്തിൽ മൂന്ന് മുതൽ 12 വയസ്സ് വരെയുള്ള ഓട്ടിസം കുട്ടികളുടെ ഉറക്കക്കുറവിന് ചികിത്സ ലഭ്യമാണ്.താൽപര്യമുള്ളവർ പൂജപ്പുരയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ എത്തണം.
ഫോൺ: 9526532577
അധ്യാപക ഒഴിവ്
നെയ്യാറ്റിൻകര ∙ കുളത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിനു കീഴിൽ കാഞ്ഞിരംകുളം, പാറശാല എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററുകളിലേക്ക് ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്.
15ന് 10ന് കുളത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ അഭിമുഖം നടത്തും.
ഫോൺ: 9400006461 തിരുവനന്തപുരം ∙ വട്ടിയൂർക്കാവ് വിഎച്ച്എസ്എസിൽ എച്ച്എസ് വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം 15ന് 11ന്.
ഫോൺ: 0471 2360524.
സിവിൽ സർവീസ് പരീക്ഷാ പരിശീലനം
തിരുവനന്തപുരം ∙ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, ആലുവ കേന്ദ്രങ്ങളിൽ ആരംഭിച്ച സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് പരിശീലനത്തിന് അപേക്ഷിക്കാം. ഓൺലൈൻ റജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും https:\kscsa.org സന്ദർശിക്കുക.
ഫോൺ: തിരുവനന്തപുരം (8281098863, 8281098864, 0471 2313065, 2311654), ആലുവ (8281098873).
കലാമേള നാളെ
തിരുവനന്തപുരം ∙ ഗാന്ധിയൻ ബാലകേന്ദ്രങ്ങൾ തിരുവനന്തപുരം താലൂക്ക് രക്ഷാധികാരി സമിതി നാളെ വട്ടിയൂർക്കാവ് മണ്ണറക്കോണം ഗവ.എൽപിഎസിൽ വച്ച് എൽപി, യുപി, എച്ച്എസ് വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി കലാമേള നടത്തുന്നു.
ഫോൺ: 9447310704, 8547902181.
ശുദ്ധജല വിതരണം മുടങ്ങും
നെടുമങ്ങാട്∙ കരകുളം ശുദ്ധജല പദ്ധതിയുടെ ഭാഗമായിട്ടുള്ള കുമ്മി പമ്പ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കരകുളം പഞ്ചായത്തിൽ 13, 14 തീയതികളിൽ ശുദ്ധജല വിതരണം പൂർണമായും മുടങ്ങും. വിവരങ്ങൾക്ക് 0472 2802629.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]