തിരുവനന്തപുരം ∙ സംസ്ഥാനത്തെ 2 വിമാനത്താവളങ്ങളിൽ കൂടി എമിഗ്രേഷൻ ക്ലിയറൻസ് 30 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന ഇ–ഗേറ്റ്സ് സംവിധാനം നിലവിൽ വന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ബ്യൂറോ ഓഫ് എമിഗ്രേഷൻ നടപ്പാക്കുന്ന ‘ഫാസ്റ്റ് ട്രാക് എമിഗ്രേഷൻ– ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിന്റെ (എഫ്ടിഐ–ടിടിപി)’ ഭാഗമായി തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ ആരംഭിച്ച ഇ–ഗേറ്റ്സ് സംവിധാനം കേന്ദ്രമന്ത്രി അമിത് ഷാ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
കൊച്ചി വിമാനത്താവളത്തിൽ ഈ സൗകര്യം നിലവിലുണ്ട്.
ഇ–ഗേറ്റ്സ് സൗകര്യം ഫലപ്രദമാക്കാൻ പാസ്പോർട്ടും ഒസിഐ കാർഡും നൽകുമ്പോൾ തന്നെ റജിസ്ട്രേഷൻ പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന് അമിത് ഷാ പറഞ്ഞു. ലക്നൗ, തിരുച്ചിറപ്പള്ളി , അമൃത്സർ എന്നിവിടങ്ങളിലും ഇതോടൊപ്പം പദ്ധതി ഉദ്ഘാടനം ചെയ്തു.
കൊച്ചി, ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ 8 വിമാനത്താവളങ്ങളിൽ നിലവിൽ ഈ സൗകര്യം ലഭ്യമാണ്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസ് അസിസ്റ്റന്റ് ഡയറക്ടർ അരവിന്ദ് മേനോൻ, ചീഫ് എയർപോർട്ട് ഓഫിസർ രാഹുൽ ഭട്കോട്ടി എന്നിവർ പ്രസംഗിച്ചു.
നടപടികൾ ഇങ്ങനെ
∙https://ftittp.mha.gov.in എന്ന ഓൺലൈൻ പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തിയും ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്തും റജിസ്ട്രേഷൻ പൂർത്തിയാക്കണം.
റജിസ്റ്റർ ചെയ്ത അപേക്ഷകരുടെ ബയോമെട്രിക്സ് ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസിലോ വിമാനത്താവളം വഴി യാത്ര ചെയ്യുമ്പോഴോ ശേഖരിക്കും.
റജിസ്റ്റർ ചെയ്ത യാത്രക്കാർ എയർലൈൻ നൽകുന്ന ബോർഡിങ് പാസും പാസ്പോർട്ടും ഇ-ഗേറ്റിൽ സ്കാൻ ചെയ്യണം. ആഗമനം, പുറപ്പെടൽ പോയിന്റുകളിൽ സ്ഥാപിച്ചിട്ടുള്ള ഇ-ഗേറ്റുകളിൽ യാത്രക്കാരന്റെ ബയോമെട്രിക്സ് പരിശോധിക്കും.
പരിശോധന വിജയകരമായ ശേഷം, ഇ-ഗേറ്റ് സ്വയം തുറക്കുകയും എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കുകയും ചെയ്യും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]