വെഞ്ഞാറമൂട് ∙ മേൽപാലം നിർമാണത്തിന് യന്ത്രങ്ങൾ എത്തിച്ചു, തിങ്കളാഴ്ച മുതൽ പൈലിങ് പൂർണ തോതിലാകും. ജംക്ഷനിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള റോഡിലാണ് നിർമാണം തുടങ്ങുക.
ഇതിന്റെ ഭാഗമായി വെഞ്ഞാറമൂട് – തൈക്കാട് റോഡ് ഭാഗികമായി അടച്ചു. റോഡിന്റെ ഇരുവശങ്ങളിലും ചെറു വാഹനങ്ങളും ആംബുലൻസും കടന്നു പോകാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
കോൺക്രീറ്റ് തൂണുകൾക്കു സ്ഥാനം നിർണയിച്ച്, പൈലിങ് തുടങ്ങാനുള്ള ജോലികളാണ് ഇന്നലെ നടന്നത്.
പൈലിങ് ചെയ്യുമ്പോൾ പുറത്തു വരുന്ന മണ്ണും ചെളിയും നാട്ടുകാർക്കു ബുദ്ധിമുട്ട് ഉണ്ടാക്കാതെ നീക്കം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ആദ്യ ദിവസത്തെ ഗതാഗത ക്രമീകരണം വലിയ പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിലും അമ്പലമുക്ക് ഭാഗത്ത് ചെറിയ ആശയക്കുഴപ്പമുണ്ടായി.
കൂടുതൽ സ്ഥലം ഏറ്റെടുക്കും: ഡി.െക.മുരളി എംഎൽഎ
∙മേൽപാലം കോൺക്രീറ്റ് കഴിയുമ്പോൾ ഇരുവശത്തെയും സർവീസ് റോഡിന് ആവശ്യമായ വീതി ഇല്ലെങ്കിൽ കൂടുതൽ ഭൂമി ഏറ്റെടുത്തു റോഡ് വികസിപ്പിക്കുമെന്നു ഡി.കെ.മുരളി എംഎൽഎ പറഞ്ഞു. പുറമ്പോക്ക് ഭൂമിക്കു പുറമേ, സ്വകാര്യ വ്യക്തികളുടെ ഭൂമി വേണ്ടി വന്നാൽ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കും.
മേൽപാലം നിർമാണം പൂർത്തിയായ ശേഷമേ ഇതിനു നടപടി എടുക്കാൻ കഴിയു സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കുമെന്നും എംഎൽഎ അറിയിച്ചു. ശബ്ദ മലിനീകരണം ഉണ്ടാകാത്ത വിധം ആധുനിക രീതിയിലാണ് പൈലിങ് നടത്തുക. ജംക്ഷന്റെ തെക്കും വടക്കും ആയാണ് പൈലിങ് ആരംഭിക്കുന്നത്.
ഇരു ഭാഗത്തെയും പൈലിങ് 15 ദിവസം കൊണ്ട് പൂർത്തിയാക്കാനാകുമെന്ന് കരാർ കമ്പനി അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]