
തിരുവനന്തപുരം∙ യാത്രക്കാര്‍ക്ക് ഓണസമ്മാനമായി കെഎസ്ആര്‍ടിസിയുടെ പുത്തന്‍ ബസുകള്‍ എത്തിത്തുടങ്ങി. ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാര് ബസുകള്‍ ഓടിച്ചു നോക്കി.
മന്ത്രി നിര്‍ദേശിച്ച മാറ്റങ്ങളോടെ 13.5 മീറ്റര്‍ ഡീസല്‍ എസി സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍, 10.5 മീറ്റര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് ചൊവ്വാഴ്ച തിരുവനന്തപുരം ആനറയ സ്വിഫ്റ്റ് ഡിപ്പോയില്‍ എത്തിയത്.
വിവിധ ശ്രേണിയിലുള്ള 130 ബസുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഈ മാസം 21ന് ഉദ്ഘാടനം ചെയ്യും. 49 സീറ്റുകളുള്ള ബസില്‍ വൈഫൈ സംവിധാനം കണക്ട് ചെയ്യാന്‍ പറ്റുന്ന എല്‍ഇഡി ഡിസ്പ്ലേയുള്ള ടിവിയുണ്ട്.
എല്ലാ സീറ്റുകള്‍ക്കും മൊബൈല്‍ ചാര്‍ജിങ് പോയിന്റ് ഒരുക്കിയിട്ടുണ്ട്. അഞ്ച് ക്യാമറകളാണ് ബസിലുള്ളത്.
ആറു മാസത്തിനുള്ളില്‍ 340-ലേറെ ബസുകളാണ് പുതുതായി വരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]