
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ലഭിക്കും
∙ കോട്ടയം, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനമാകാം
പഠന മുറിക്ക് ധനസഹായം
നെയ്യാറ്റിൻകര ∙ പട്ടികജാതി വികസന വകുപ്പ്, പട്ടിക ജാതി വിദ്യാർഥികൾക്ക് പഠന മുറി നിർമിക്കുന്നതിനു ധനസഹായം നൽകുന്നു.
5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. നെയ്യാറ്റിൻകര നഗരസഭ പരിധിയിലെ സ്ഥിര താമസക്കാർ ആയിരിക്കണം.
താമസിക്കുന്ന വീട് 800 ചതുരശ്ര അടിയിൽ കൂടാൻ പാടില്ല. ഫോൺ: 8943514430
സ്പോട് അഡ്മിഷൻ
തിരുവനന്തപുരം∙കിക്മ എംബിഎ ബാച്ചിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് 13ന് 10 മുതൽ നെയ്യാർ ഡാം ക്യാംപസിൽ സ്പോട് അഡ്മിഷൻ നടത്തും. 9496366741,www.kicma.ac.in.
തിരുവനന്തപുരം∙പോളിടെക്നിക് കോളജുകളിലെ ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപന അടിസ്ഥാനത്തിലുള്ള അവസാനഘട്ട സ്പോട് അഡ്മിഷൻ 13,14 തീയതികളിൽ അതതു സ്ഥാപനങ്ങളിൽ നടത്തും.
അപേക്ഷകർ www.polyadmission.orgഎന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ച സമയക്രമം അനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം.
തിരുവനന്തപുരം∙എൽബിഎസ് പൂജപ്പുര വനിതാ എൻജി.കോളജിൽ വിവിധ ബിടെക് ബ്രാഞ്ചുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 13ന് രാവിലെ 10ന്. 9495207906
സ്പോട് അഡ്മിഷൻ റദ്ദാക്കി
തിരുവനന്തപുരം ∙സംസ്ഥാനത്തെ ബിടെക് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 14ന് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടത്തുന്നതിനാൽ തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ.എൻജിനീയറിങ് കോളജിലും തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലും നടത്താനിരുന്ന സ്പോട്ട് അഡ്മിഷൻ റദ്ദാക്കി.
കോഴ്സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം∙അസാപ് കേരള, മലബാർ കാൻസർ സെന്ററുമായി ചേർന്ന് കീമോതെറപ്പി നഴ്സിങ് മെഡിക്കൽ സെക്രട്ടറി സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.
https://asapkerala.gov.in/courses . 9495999741.
സിവിൽ സർവീസ് പരിശീലനം
തിരുവനന്തപുരം ∙ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് ഓപ്ഷനൽ കോഴ്സിന്റെ പരിശീലനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ക്ലാസുകൾ 18 ന് ആരംഭിക്കും. ഓൺലൈൻ റജിസ്ട്രേഷനും വിവരങ്ങൾക്കും https://kscsa.org.
ഫോൺ: 8281098863. ഫാഷൻ ഡിസൈനിങ് സീറ്റൊഴിവ്
തിരുവനന്തപുരം ∙ അരുവിക്കര ഗവ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് നടത്തുന്ന രണ്ട് വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. വിവരങ്ങൾക്ക്:0472 2812686, 9074141036.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]