
പോത്തൻകോട് ∙ തിരുവനന്തപുരം നഗരാതിർത്തിയോട് ചേർന്നുള്ള അണ്ടൂർക്കോണം വെള്ളൂർ വാർഡിൽ നാശത്തിന്റെ വക്കിലായ ആനതാഴ്ച്ചിറയിൽ ‘നൈറ്റ് ലൈഫ്’ ഉൾപ്പെടെ നൂതന ടൂറിസം പദ്ധതികൾ ആരംഭിക്കും. ഇതിനായി 12.76 ഏക്കർ ജലാശയത്തിന്റെയും ചുറ്റിനുമുള്ള നാലേക്കർ ഭൂമിയുടെയും രേഖ നാളെ വൈകിട്ട് 5 ന് ആനതാഴ്ച്ചിറ മൈതാനിയിൽ വച്ച് മന്ത്രി കെ.രാജൻ മന്ത്രി മുഹമ്മദ് റിയാസിനു കൈമാറും. മന്ത്രി ജി.ആർ.അനിൽ അധ്യക്ഷനാകും. കൈമാറുന്ന ഭൂമി പണയം വയ്ക്കുകയോ പാട്ടത്തിനു നൽകുകയോ ചെയ്യരുതെന്നും റവന്യൂ വിഭാഗത്തിന്റെ അനുമതിയോടെ മാത്രമെ മരങ്ങൾ മുറിക്കാവെന്നും പ്രത്യേക നിർദേശമുണ്ട്.
മരങ്ങൾ മുറിക്കേണ്ടി വന്നാൽ മൂന്നിരട്ടി വച്ചു പിടിപ്പിക്കണം. ഇത്തരത്തിൽ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെയുള്ള പദ്ധതികൾ നടപ്പാക്കാനാണ് ശ്രമം.
ഒഴുക്കില്ലാത്തതിനാൽ അപകട
രഹിതമായ ടൂറിസം സാധ്യതകളാണ് ആനതാഴ്ച്ചിറയിലുള്ളത്. ഹെൽത്ത് , അക്വാ ടൂറിസത്തിനും ഇവിടെ സാധ്യതകളുണ്ട്.
36 ഏക്കറോളം വിസ്തീർണമുള്ള ആനതാഴ്ച്ചിറയിൽ 7 ഏക്കർ കേന്ദ്ര യൂണിവേഴ്സിറ്റി നിർമാണത്തിനും ശുപാർശ ചെയ്തിട്ടുണ്ട്. കുട്ട
വഞ്ചി , ശിക്കാര ബോട്ട്, ഔഷധ സസ്യങ്ങളുടെ പച്ചത്തുരുത്ത്, കുട്ടികൾക്കായി പരിസ്ഥിതി സൗഹൃദ പാർക്ക്, സൈക്കിൾ സവാരിക്കുള്ള സംവിധാനം, നടപ്പാത തുടങ്ങി സഞ്ചാരികളെ ആകർഷിക്കാൻ വിവിധ പദ്ധതികൾ ആലോചനയിലുണ്ട്. ആനതാഴ്ച്ചിറയുടെ സാധ്യതകളെയും ദുരവസ്ഥയെയും കുറിച്ച് മനോരമ വാർത്തകൾ നൽകിയിരുന്നു.
അതിന്റെ ഭാഗമായാണ് നടപടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]