
വർക്കല∙ വർക്കല- കല്ലമ്പലം റോഡിൽ പുത്തൻചന്തയ്ക്കു സമീപത്തെമരക്കട ജംക്ഷനിൽ നാലു റോഡുകൾക്കു നടുവിൽ രണ്ടു പതിറ്റാണ്ടുകളായി സുരക്ഷ ഒരുക്കുന്നത് അരയാൾ പൊക്കത്തിലുള്ള വീപ്പ. ട്രാഫിക് ഐലൻഡും സിഗ്നൽ സംവിധാനവും അനിവാര്യമായ കാലഘട്ടത്തിൽ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടും കല്ലും മണ്ണും നിറച്ച ഈ വീപ്പയെ ‘ചുറ്റിപ്പറ്റി’യാണ് ജംക്ഷനിലെ ഗതാഗതം.
ഒരേസമയം നാലു റോഡുകളിൽ നിന്നുള്ള വാഹനങ്ങൾ പരസ്പരം ജംക്ഷനിലെത്തി വീപ്പയ്ക്കരികലൂടെ കടന്നുപോകണം.
വർക്കല, കല്ലമ്പലം, ചെറുന്നിയൂർ, വെട്ടൂർ ഭാഗങ്ങളിലേക്കു പോകുന്ന റോഡുകളാണ് ഇവിടെ സംഗമിക്കുന്നത്. സൂക്ഷ്മതയോടെ ഡ്രൈവ് ചെയ്തില്ലെങ്കിൽ കൂട്ടിയിടി ഉറപ്പാണ്. നല്ല വളവ് കൂടിയായതിനാൽ ബസ്, ലോറി എന്നിവ വീപ്പ കറങ്ങി വരുമ്പോൾ മറ്റു ചെറു വാഹനങ്ങൾക്കും അപകട
ഭീഷണി ഉയർത്തുന്നുണ്ട്. സർവീസ് ബസുകൾ പലതും അമിത വേഗതയിലാണ് തിരിയുന്നതെന്ന പരാതിയുണ്ട്.
വർക്കലയിൽ നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് എത്താനുള്ള സുഗമ വഴിയായതിനാൽ ചെറുന്നിയൂർ റോഡിലും തിരക്കാണ്.
പുത്തൻചന്ത–പാലച്ചിറ മെയിൻ റോഡിനിടയിൽ സമീപകാലത്ത് വലിയ കച്ചവടസ്ഥാപനങ്ങളും മാളുകളും ഉൾപ്പെടെ പ്രവർത്തനക്ഷമായിട്ടുണ്ട്. ഇതിനാൽ പാലച്ചിറ അടക്കമുള്ള സ്ഥലങ്ങളിൽ ട്രാഫിക് ഐലൻഡ് അടക്കമുള്ള ആശയങ്ങളും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട
നിരവധി ആവശ്യങ്ങളും ഉയരുന്നുണ്ടെങ്കിലും ഇതു വരെ ഒരു നീക്കവും ഉണ്ടായിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]