
കാട്ടാക്കട ∙ റൂറൽ ജില്ല ട്രഷറിയിൽ വീണ്ടും കോൺക്രീറ്റ് പാളി ഇളകി വീണു.
അക്കൗണ്ടസ് മുറിയിലെ മേൽക്കൂരയിൽ നിന്ന് ഇന്നലെ വൈകിട്ടാണ് കോൺക്രീറ്റ് അടർന്ന് വീണത്. കഴിഞ്ഞ തിങ്കളാഴ്ച ട്രഷറി ഓഫിസറുടെ മുറിയിൽ കോൺക്രീറ്റ് ഇളകി വീണിരുന്നു. ഇതേ തുടർന്ന് മന്ദിരത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കാൻ മരാമത്ത് വകുപ്പിനു നിർദേശം ലഭിച്ചു.
മന്ദിരം ജീർണാവസ്ഥയിലെന്ന് 3 ദിവസം മുൻപ് മരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകിയിരിക്കെയാണ് വീണ്ടും കോൺക്രീറ്റ് പാളി ഇളകി വീണത്.
പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ് മന്ദിരം. ജീർണാവസ്ഥയിലായ മന്ദിരം നവീകരിക്കാൻ മൂന്നര കോടി രൂപയുടെ എസ്റ്റിമേറ്റ് മരാമത്ത് വകുപ്പ് നൽകിയിരുന്നു.
എന്നാൽ ഇത്രയും തുക നവീകരണത്തിനു വേണ്ടി ചെലവാക്കേണ്ടതില്ലെന്ന് വകുപ്പ് തീരുമാനിച്ചു. തുടർന്ന് നിലവിലെ മന്ദിരം പൊളിച്ച് പുതിയ മന്ദിരം നിർമിക്കണമെന്ന് 2019ൽ ശുപാർശ നൽകി. ഇത് ധനവകുപ്പ് പരിഗണനയിലാണ്.
നൂറുകണക്കിനു പെൻഷൻകാരും അനവധി സർക്കാർ ജീവനക്കാരും എത്തുന്ന ട്രഷറിയിൽ പല സ്ഥലത്തും മേൽക്കൂര യിലെ കോൺക്രീറ്റ് പാളികൾ ഇളകി വീണിട്ടുണ്ട്. പെൻഷൻകാരുടെ സംഘടനകളും ജീവനക്കാരും ട്രഷറിയുടെ ജീർണാവസ്ഥ പരിഹരിക്കണമെന്ന് പല വട്ടം ആവശ്യപ്പെട്ടിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]