
ഇന്ന്
∙ബാങ്ക് അവധി
∙ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴയ്ക്കു സാധ്യത
∙ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
സൗജന്യ കരിയർ കൗൺസലിങ്
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന കരിയർ ഡവലപ്മെന്റ് സെന്ററിൽ സൗജന്യ കരിയർ കൗൺസലിങ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നീ സേവനങ്ങൾ ഒരുക്കി. വിശദ വിവരങ്ങൾക്ക് ഫോൺ: 0471 2937171
ഗതാഗത നിയന്ത്രണം
നെടുമങ്ങാട്∙ ടാറിങ് ജോലികൾ നടക്കുന്നതിനാൽ കരകുളം- മുല്ലശ്ശേരി -വേങ്കോട് റോഡിൽ ഇന്ന് പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
വേങ്ങോട് നിന്ന് മുല്ലശ്ശേരിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസുകൾ വേങ്കോട് -സന്നഗർ – മുളമുക്ക്– മുല്ലശ്ശേരി വഴി പോകും.
സീറ്റ് ഒഴിവ്
നെടുമങ്ങാട്∙ ഗവ.പോളിടെക്നിക് കോളജ് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ നടത്തുന്ന ഡാറ്റാ എൻട്രി, ഡിടിപി, ബ്യൂട്ടീഷൻ, ഫാഷൻ ഡിസൈനിങ് കോഴ്സുകളിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 7559955644.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]