
നെടുമങ്ങാട്∙ നെടുമങ്ങാട്–ചുള്ളിമാനൂർ റോഡിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. കഴിഞ്ഞ 14ന് പഴകുറ്റിയിൽ ഉണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വേങ്കവിള പശുവിളക്കോണം ആദിത്യ ഭവനിൽ രാജൻ (59) കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചതാണ് ഒടുവിലത്തെ സംഭവം.കഴിഞ്ഞ മൂന്ന് മാസത്തിനിടെ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ ഉണ്ടായി ഒട്ടേറെ പേർക്ക് പരുക്കേറ്റു.
പഴകുറ്റി, കൊല്ലംങ്കാവ്, പുത്തൻപാലം തുടങ്ങിയ സ്ഥലങ്ങൾ സ്ഥിരം അപകട മേഖലകളാണ്.
ആഴ്ചയിൽ രണ്ട് അപകടങ്ങൾ റോഡിൽ നടക്കാറുണ്ടെന്ന് യാത്രക്കാർ പറഞ്ഞു.
അമിത വേഗതയും അശ്രദ്ധയുമാണ് ഒരു പരിധി വരെ അപകടങ്ങൾക്ക് പിന്നിൽ. എങ്കിലും റോഡിൽ പലഭാഗത്തും ടാറിങ് തകർന്ന് കുഴികളായതും അപകടങ്ങൾ വർധിപ്പിക്കുന്നു.
പഴകുറ്റി ജംക്ഷൻ, കൊല്ലംങ്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ ടാറിങ് തകർന്ന നിലയിൽ ആണ്. കൊല്ലംങ്കാവ് വെയ്റ്റ് ബ്രിഡ്ജിന് സമീപം ടാറിങ് തകർന്ന് ഇരുചക്രവാഹന യാത്ര പോലും ദുരിതത്തിലായ നിലയിൽ ആണ്.
മഴയിൽ കുഴികളിൽ വെള്ളം നിറയുന്നതോടെ അപകടവും കൂടുന്നു. ഉടനടി റോഡ് നവീകരിക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ സമരം നടത്തുമെന്നും നാട്ടുകാർ പറഞ്ഞു.
കോൺക്രീറ്റ് മിശ്രിതം കൊണ്ടുപോകുന്ന വാഹനം കൊടുംവളവിൽ
കൊല്ലംങ്കാവ് വെയ്ബ്രിജിന് സമീപത്തെ കൊടുംവളവിൽ വില്ലനായി കോൺക്രീറ്റ് മിശ്രിതം കൊണ്ടുപോകുന്ന വാഹനവും.
യാത്രയിൽ വാഹനം കത്തിയതിനെ തുടർന്ന് 4 മാസം മുൻപാണ് ഇവിടെ ഒതുക്കിയത്. ഇപ്പോഴും അതേപടി തുടരുകയാണ്.
സ്ഥിരം അപകട മേഖലയാ.
ഇവിടെനിന്ന് വാഹനം മാറ്റിയിടാനുള്ള നടപടി പൊതുമരാമത്ത് അധികൃതർ സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]