
ജനാല കമ്പിവളച്ച് മോഷണ ശ്രമം; വീട്ടുകാർ ബഹളംവച്ചതോടെ ഓടി രക്ഷപ്പെട്ട് മോഷ്ടാവ്
തിരുവനന്തപുരം ∙ വീടിന്റെ ജനാല കമ്പിവളച്ച് മോഷണ ശ്രമം. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ ബഹളംവച്ചതോടെ ഓടി രക്ഷപ്പെട്ട് മോഷ്ടാവ്.
കുന്നുകുഴി തേക്കുംമൂട് സ്വദേശി രാജേന്ദ്രന്റെ വീട്ടിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. രാജേന്ദ്രന്റെ മകൻ രാകേഷും കുടുംബവുമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്.
ഗേറ്റിൽ ആരോ തട്ടുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. പുറത്ത് ആരെയും കാണാതായതോടെ ഇവർ വീടിനുള്ളിലേക്കു മടങ്ങി. ജനാലയുടെ പലക പൊളിക്കുന്ന ശബ്ദം കേട്ടു നോക്കിയപ്പോഴാണ് ജനാലയിലെ കമ്പി വളച്ച നിലയിൽ കണ്ടത്.ശബ്ദം ഉണ്ടാക്കിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് മെഡിക്കൽകോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു.രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് തേക്കുംമൂട് റസി. അസോസിയേഷൻ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]