കണ്ണൂർ/തിരുവനന്തപുരം ∙ കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ.നിതിൻ രാജ് (22) ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച സംഭവത്തിൽ കോളജിനെതിരെ ഗുരുതര ആരോപണങ്ങളുമായി രക്ഷിതാക്കൾ. കോളജിലെ അധ്യാപകൻ മകനെ ജാതി പറഞ്ഞും ‘പുഴുത്ത പട്ടി’ എന്നു വിളിച്ചും അധിക്ഷേപിച്ചതായി പിതാവ് രാജൻ ആരോപിച്ചു.
കോളജിലെ 3 അധ്യാപകർക്കെതിരെയാണ് ആരോപണങ്ങൾ. ഇവർക്കെതിരെ പൊലീസിലും പട്ടികജാതി കമ്മിഷനിലും പരാതി നൽകുമെന്ന് രാജൻ അറിയിച്ചു.
സംഭവത്തിൽ അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ.റാം, അധ്യാപിക ഡോ. കെ.ടി.സംഗീത നമ്പ്യാർ എന്നിവരെ സസ്പെൻഡ് ചെയ്തു.
നിതിൻ രാജിനുനേരെ മറ്റു വിദ്യാർഥികൾക്കു മുന്നിൽവച്ചു പരസ്യമായി ജാതീയ അധിക്ഷേപം നടത്തിയെന്നും നിറത്തിന്റെ പേരിലും പിതാവിന്റെ തൊഴിലിന്റെ പേരിലും സ്ഥിരമായി അധിക്ഷേപിച്ചിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു.
പരീക്ഷയ്ക്ക് തോൽപിക്കുമെന്നും പരാതിപ്പെട്ടാൽ നിന്റെ ‘ബോഡി’യാകും ഇവിടെനിന്നു കൊണ്ടുപോകേണ്ടി വരികയെന്നും ഇടയ്ക്കിടെ ഭീഷണിപ്പെടുത്തിയിരുന്നതായി നിതിന്റെ സഹോദരീഭർത്താവ് അശോകൻ, അടുത്ത ബന്ധു വിശ്വംഭരൻ എന്നിവർ പറഞ്ഞു. അധ്യാപകരിൽനിന്നു നേരിട്ട
ദുരനുഭവം പറഞ്ഞു നിതിന്റേതായി ഓഡിയോ സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആര്യനാട് ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്ത് വീട്ടിൽ പെയ്ന്റിങ് തൊഴിലാളിയായ വൈ.എൽ.രാജന്റെയും തൊഴിലുറപ്പ് പദ്ധതി തൊഴിലാളിയായ സി.ആർ.ലതയുടെയും ഏക മകനായ ആർ.എൽ.നിതിൻ രാജിനെ വെള്ളിയാഴ്ച ഉച്ചയ്ക്കു 2 മണിക്കാണ് കണ്ണൂർ അഞ്ചരക്കണ്ടിയിലെ കോളജ് കെട്ടിടത്തിൽനിന്നു വീണു മരിച്ചനിലയിൽ കണ്ടെത്തിയത്. അന്നു രാവിലെ 11നു നിതിൻ രാജ് വീട്ടിലേക്കു വിളിച്ച് അച്ഛനോടും സഹോദരിമാരോടും സംസാരിച്ചിരുന്നു.
വൈകിട്ടുള്ള ട്രെയിനിൽ വീട്ടിലേക്കു തിരിക്കാൻ ടിക്കറ്റ് എടുത്തതായും അറിയിച്ചു. ഇതിനു ശേഷം എന്തു പറ്റിയെന്ന് ആർക്കും അറിയില്ലെന്നു രാജൻ പറഞ്ഞു.
ഇന്ന് ഉച്ചയോടെ മൃതദേഹം സംസ്കരിക്കും.
നിതിനു കോളജിൽ നിരന്തരമായി ദുരനുഭവങ്ങൾ ഉണ്ടായിരുന്നുവെന്നും നിതിന്റെ മാർക്ക് അധ്യാപകർ മനഃപൂർവം വെട്ടിക്കുറച്ചുവെന്നും പിതാവ് രാജൻ ആരോപിച്ചു. ഒരു അധ്യാപകൻ നിതിന്റെ അമ്മയെപ്പറ്റി മോശമായി സംസാരിച്ചു.
ഇതിനെ നിതിൻ ചോദ്യം ചെയ്തതോടെ മാർക്ക് വെട്ടിക്കുറച്ച് മാനസികമായി തളർത്താൻ ശ്രമിച്ചുവെന്നും രാജൻ പറഞ്ഞു.
നിതിൻ മരിച്ച വിവരം ചാനൽവാർത്ത കണ്ടാണ് രക്ഷിതാക്കൾ അറിഞ്ഞത്. തുടർന്ന് അച്ഛൻ രാജൻ കോളജ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല.
പ്രിൻസിപ്പലിനെ പലതവണ വിളിച്ചെങ്കിലും പ്രതികരിച്ചില്ലെന്നു രാജൻ പറഞ്ഞു. വീണ്ടും വിളിച്ചപ്പോൾ, ‘നിങ്ങൾക്കു താങ്ങാൻ പറ്റുമെങ്കിൽ കേട്ടോളൂ’ എന്നു പറഞ്ഞു മകൻ കെട്ടിടത്തിന്റെ മുകളിൽനിന്നു താഴെ വീണതായി അറിയിക്കുകയായിരുന്നു.
നിതിൻ രാജിനെ ജാതീയമായി അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട
പരാതികളൊന്നും ലഭിച്ചിട്ടില്ല. പ്രിൻസിപ്പലായി ചാർജെടുത്തിട്ട് 3 മാസമേ ആയിട്ടുള്ളൂ.
മരണം സംബന്ധിച്ച് അന്വേഷിക്കാൻ വിദ്യാർഥി, അധ്യാപക പ്രതിനിധികൾ ഉൾപ്പെടുന്ന സമിതി രൂപീകരിച്ചിട്ടുണ്ട്.
ഡോ. വിനോദ് മോനി, പ്രിൻസിപ്പൽ, ഡെന്റൽ കോളജ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

