
മിൽമ പാൽ വില കൂട്ടാൻ നീക്കം; ലീറ്ററിന് 10 രൂപ കൂട്ടണമെന്ന് എറണാകുളം മേഖലാ യൂണിയൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙മിൽമ പാൽ വില വർധിപ്പിക്കാൻ നീക്കം. ലീറ്ററിന് 10 രൂപ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മിൽമ എറണാകുളം മേഖലാ യൂണിയൻ മിൽമ എംഡിക്ക് ശുപാർശ നൽകി. തിരുവനന്തപുരം, മലബാർ മേഖലാ യൂണിയനുകൾ ഇതുവരെ വില കൂട്ടുന്നതു സംബന്ധിച്ച് ശുപാർശ സമർപ്പിച്ചിട്ടില്ല. പാൽ വില വർധനയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു.കഴിഞ്ഞ മാസം 29 നു ചേർന്ന എറണാകുളം മേഖലാ യൂണിയൻ ഭരണസമിതി യോഗമാണ് പാൽ വില ഉയർത്തുന്നതു സംബന്ധിച്ച് എംഡിക്ക് ശുപാർശ നൽകിയത്.
ഉൽപാദനച്ചെലവ്, കൂലിവർധന എന്നിവ കാരണം ക്ഷീര കർഷകർ പ്രതിസന്ധിയിലാണെന്നും അവരുടെ ആവശ്യം പരിഗണിച്ചാണു ശുപാർശ നൽകിയതെന്നും മേഖലാ യൂണിയൻ ചെയർമാൻ സി.എൻ.വത്സലൻ പിള്ള പറഞ്ഞു. പാൽ വില കൂട്ടുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ലെന്നു തിരുവനന്തപുരം, മലബാർ മേഖലാ യൂണിയൻ ഭാരവാഹികൾ അറിയിച്ചു.ഏറ്റവുമൊടുവിൽ മിൽമ പാലിനു വില കൂട്ടിയത് 2022 ഡിസംബർ ഒന്നിനാണ്. ലീറ്ററിന് 6 രൂപയാണ് അന്നു കൂട്ടിയത്. കർണാടകയിൽ ഒരാഴ്ച മുൻപ് ലീറ്ററിന് 4 രൂപ കൂട്ടി.