
പാപനാശം തീരത്തെ വിവാദമായ ഫ്ലോട്ടിങ് ബ്രിജ് മൂന്നാം തവണയും തകർന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വർക്കല ∙ പാപനാശം തീരത്തെ വിവാദമായ ഫ്ലോട്ടിങ് ബ്രിജ് മൂന്നാം തവണയും തകർന്നു. കഴിഞ്ഞ വർഷം മാർച്ചിൽ അപകടമുണ്ടായ സ്ഥലത്ത് പാലം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ, ഇന്നലെ പുലർച്ചെയാണ് സംഭവം.പാലം സുരക്ഷിതമാണോ എന്നു പഠനം നടത്താൻ കോഴിക്കോട് എൻഐടിയെ ചുമതലപ്പെടുത്തിയിരുന്നു. എൻഐടിയുടെ പഠനാവശ്യമായാണ് പാലം പുനഃസ്ഥാപിച്ചത്. പരീക്ഷണം അനുകൂലമാണെങ്കിൽ പാലം വീണ്ടും തുറക്കാൻ ടൂറിസം വകുപ്പ് ഉൾപ്പെടെ തയാറെടുപ്പിലായിരുന്നു.
കഴിഞ്ഞവർഷം മാർച്ചിലാണ് പാലം തകർന്ന് 20 പേർക്ക് പരുക്കേറ്റത്. തുടർന്നു പ്രവർത്തനം നിർത്തിയ പാലം ഏതാനും മാസം മുൻപ് ദേവസ്വം ബലിമണ്ഡപത്തിനു തെക്കുഭാഗത്ത് പരീക്ഷണാടിസ്ഥാനത്തിൽ വീണ്ടും സ്ഥാപിച്ചെങ്കിലും തിരയടിയിൽ ചിതറി.ഫിറ്റ്നസ് ഉറപ്പാക്കാനുള്ള പരീക്ഷണവേളയിൽ പാലം വീണ്ടും തകർന്നത് പ്രക്ഷുബ്ദമായ കടലിന്റെ സ്വഭാവത്തെ സൂചിപ്പിക്കുന്നതായി ബന്ധപ്പെട്ടവർ പറയുന്നു.