തിരുവനന്തപുരം∙ വൈഗ സാംസ്കാരിക സമതി ഏർപ്പെടുത്തിയ പി.എൻ പണിക്കർ അക്ഷര ശ്രീ പുരസ്കാരത്തിന് പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനും എഡിറ്ററും കെ.പി. സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ.
പഴകുളം മധു അർഹനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സാംസ്കാരിക മുഖമായി അറിയപ്പെടുന്ന മധു സാംസ്കാരിക രാഷ്ടീയ മേഖലകളിൽ നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്ക്കാരം സമ്മാനിക്കുന്നത്.
മലയാളം ശ്രേഷ്ഠ ഭാഷാ പ്രവർത്തനങ്ങൾ ,പുസ്തക പ്രസാധനം , ചർച്ചകൾ തുടങ്ങിയവയിലൂടെ മലയാള ഭാഷയുടെ വളർച്ചക്കും വികസനത്തിനും മധു നൽകി വരുന്ന സംഭാവനകൾ ശ്ലാഘനീയമാണ്, മിഡിൽ ഈസ്റ്റ് ,യൂറോപ്പ് ,യു.കെ ,തുടങ്ങിയ രാജ്യങ്ങളിലായി നൂറിലധികം പ്രിയദർശിനി ചാപ്ടറുകൾ രൂപീകരിച്ച് പ്രവാസികളായ മലയാളികൾക്കിടയിൽ പുതിയ ഭാഷാ സംസ്കാരം വളർത്തി എടുക്കുന്നതിൽ വഹിക്കുന്ന പങ്കും എടുത്തു പറയേണ്ടതാണ്.
ഇരുനൂറിൽ അധികം പുസ്തകങ്ങൾ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഞ്ചിലധികം പുസ്തകങ്ങളുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകൽപ്പന ചെയ്യുന്ന ശില്പവും,പ്രശസ്തിപത്രവും 50001 രൂപ ക്വാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം ജൂൺ മാസം വായനാ വാരത്തോടനുബന്ധിച്ചു തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

