തിരുവനന്തപുരം∙ സർക്കാരിനെതിരെ എസ്യുസിഐ(കമ്യൂണിസ്റ്റ് എസ് യു സി ഐ (കമ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വമ്പൻ നുണ പ്രചരണങ്ങൾ നടത്തി പിണറായി സർക്കാർ ജനദ്രോഹ നയങ്ങൾക്ക് മറയിടാൻ ശ്രമിക്കുകയാണെന്ന് കെ. രാധാകൃഷ്ണ പറഞ്ഞു.
ഒരു വശത്ത്,മോദി സർക്കാരിന്റെ നയങ്ങൾ പേര് മാറ്റി അപ്പാടെ നടപ്പാക്കുകയാണ് പിണറായി സർക്കാർ. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്ക് ആദ്യമായി ചട്ടങ്ങൾ തയ്യാറാക്കിയത് കേരളത്തിലെ സർക്കാരാണ്.
തൊഴിലാളി വർഗത്തെ വഞ്ചിക്കുകയാണ് ഇടതുമുന്നണി ചെയ്തത്.മോദിയുടെ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുകയും പി. എം ശ്രീ കരാറിൽ ഒപ്പു വയ്ക്കുകയും ചെയ്തത് മാപ്പർഹിക്കാത്ത കാര്യങ്ങളാണ്.
അദ്ദേഹം പറഞ്ഞു.
പിണറായി സർക്കാർ ഈസ് ഒഫ് ഡൂയിങ്ങ് ബിസിനസിന്റെ വക്താക്കളാണണെന്ന് സംസ്ഥാന സെക്രട്ടറി ജയ്സൺ ജോസഫ് പറഞ്ഞു. അദാനിയുടെ തുറമുഖത്തിന് വേണ്ടി സംസ്ഥാന ഖജനാവിൽ നിന്നും 12000 കോടിയിൽ അധികമാണ് ചെലവാക്കിയത്.
മുതലാളിമാർക്ക് വേണ്ടി പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം തകർക്കുകയാണ്.
ആരോഗ്യ മേഖല വെന്റിലേറ്ററിലാണ്. തൊഴിലാളിപക്ഷമെന്ന് അവകാശപ്പെടുന്നവർ കോർപ്പറേറ്റുകൾക്കായി നയങ്ങൾ മാറ്റി എഴുതുകയാണ്.ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ ഒന്നാം റാങ്ക് കിട്ടിയത് അങ്ങനെയാണ്.
ജനങ്ങളെ വഞ്ചിക്കുന്ന ഇടത് സർക്കാരിന് എതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ആവശ്യമാണ്. അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി ജയ്സൺ ജോസഫ് അധ്യക്ഷത വഹിച്ചു.സെക്രട്ടേറിയറ്റംഗം ആർ.
കുമാർ, എ ഐ യു റ്റി യു സി സംസ്ഥാന പ്രസിഡൻ്റ് വി. കെ സദാനന്ദൻ, എ ഐ എം എസ് എസ് സംസ്ഥാന പ്രസിഡൻ്റ് എസ്.
സൗഭാഗ്യകുമാരി, എഐഡിഎസ് ഒസംസ്ഥാന പ്രസിഡന്റ് എസ്. അലീന, എഐഡിവ ഒ സംസ്ഥാന പ്രസിഡന്റ് ഇ.
വി പ്രകാശ് എന്നിവർ സംസാരിച്ചു. ആശാൻ സ്ക്വയറിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറു കണക്കിന് പ്രവർത്തകർ അണിനിരന്നു.വിലക്കയറ്റം തടയുക, സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സയും ഗുണനിലവാരമുള്ള മരുന്നും ഉറപ്പാക്കുക, പുതിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക,പി എംശ്രീ കരാർ റദ്ധാക്കുക,വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണ നടപടികളിൽ നിന്ന് പിന്മാറുക, സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ച് നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

