മലയിൻകീഴ് ∙ വിളപ്പിൽ പഞ്ചായത്ത് കാരോട് വാർഡിലെ ചെറുകോട് പ്രദേശത്ത് കരടിയെ കണ്ടതായി നാട്ടുകാർ പറഞ്ഞതിനെ തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച ക്യാമറ ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും. ചെറുകോട് കടമ്പുപാറയുടെ സമീപ പ്രദേശത്താണ് 2 ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്.
കഴിഞ്ഞ 5ന് ആണ് ആദ്യം കാരോട് കടമ്പുപാറയുടെ സമീപത്തെ സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 9 ഏക്കറോളം പ്രദേശത്ത് കരടിയെ കണ്ടതായി സ്ഥലവാസി പറഞ്ഞത്. തുടർന്ന് വനംവകുപ്പ് പരിശോധന നടത്തുകയും ഈ ഭാഗത്ത് ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു.
പക്ഷേ, ദൃശ്യങ്ങൾ ഒന്നും ലഭിച്ചില്ല.വനമേഖല അല്ലെങ്കിലും പാറക്കൂട്ടം നിറഞ്ഞതും മരങ്ങൾ തിങ്ങി നിൽക്കുന്ന ആൾ താമസം കുറഞ്ഞതുമായ പ്രദേശമായതിനാൽ കരടിയുടെ സാന്നിധ്യം പൂർണമായി വനംവകുപ്പ് തള്ളിക്കളയുന്നില്ല. തിങ്കളാഴ്ച കടമ്പുപാറയുടെ മറ്റൊരു ഭാഗത്തെ വീട്ടു പരിസരത്ത് കരടിയെ കണ്ടതായി അഭ്യൂഹം ഉയർന്നതോടെ ക്യാമറകൾ മാറ്റി സ്ഥാപിച്ചു.
ഇതിലെ ദൃശ്യങ്ങളാണ് ഇന്ന് പരിശോധിക്കുന്നത്. വിളപ്പിൽ പഞ്ചായത്തിലെ കരോട് നിന്ന് 5 കിലോമീറ്ററോളം അകലെയുള്ള വെള്ളനാട് കണ്ണംപള്ളിയിൽ 3 വർഷം മുൻപ് വീട്ടിലെ കിണറ്റിൽ കരടിയെ കണ്ടെത്തിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

