തിരുവനന്തപുരം ∙ സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടി റീൽസ് എടുക്കുന്നതും ബൈക്ക് സ്റ്റണ്ടുകൾ അനുകരിക്കാൻ ശ്രമിക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു എന്നു പൊലീസ്. ദേശീയപാതയിലാണ് പലപ്പോഴും റീൽസ് ചിത്രീകരണം.
ഇത് പലപ്പോഴും അപകടങ്ങളും മറ്റ് വാഹന യാത്രക്കാർക്ക് പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ കൂടുതൽ ലൈക്കും ഫോളോവേഴ്സും നേടാനാണ് പലരും റീൽസ് ചിത്രീകരിക്കുന്നത്.
ബൈക്ക് അപകടങ്ങളുടെ പ്രധാന കാരണം അമിതവേഗമാണ്. നഗരങ്ങളിലും ബൈപ്പാസുകളിലും ഹൈവേകളിലും വേഗപരിധി പാലിക്കാത്തതാണ് പല അപകടങ്ങൾക്കും കാരണമാകുന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
വേഗത്തിൽ സഞ്ചരിക്കുന്ന ബൈക്കുകൾക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്യാനും വാഹന നിയന്ത്രണം നിലനിർത്താനും ബുദ്ധിമുട്ടുണ്ടാകും. ഇതാണ് മുന്നിലുള്ള വാഹനങ്ങളുമായി കൂട്ടിയിടിക്കാനും റോഡിൽ നിന്നു തെറിച്ചു വീഴാനും കാരണമാകുന്നതെന്നും പൊലീസ് പറഞ്ഞു.
നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

