തിരുവനന്തപുരം∙ നൂറ്റിയൻപതോളം വ്യാജ മുൻഗണനാ റേഷൻകാർഡുകൾ (പിങ്ക്) നിർമിച്ചുള്ള വൻ തട്ടിപ്പിലെ ഉദ്യോഗസ്ഥബന്ധവും തെളിയുന്നു. കേസിൽ വഞ്ചിയൂർ പൊലീസിന്റെ അന്വേഷണം ആരംഭിച്ച് 3 മാസത്തിനു ശേഷമാണ് ഈ വഴിത്തിരിവ്. തട്ടിപ്പ് നടത്താൻ ഭക്ഷ്യവകുപ്പിന്റെ വെബ്സൈറ്റിലെ, ഉദ്യോഗസ്ഥരുടെ ലോഗിൻ വിവരങ്ങൾ ചോർത്തി നൽകിയത് സൗത്ത് സിറ്റി റേഷനിങ് ഓഫിസിലെ ഓഫിസ് അസിസ്റ്റന്റ് രാധാകൃഷ്ണനാണെന്നു പൊലീസ് കണ്ടെത്തി.
ഇയാളെ പ്രതി ചേർത്തെങ്കിലും മുൻകൂർ ജാമ്യം നേടിയതിനാൽ അറസ്റ്റ് ചെയ്യാനായില്ല. പ്രതിയെ ഭക്ഷ്യവകുപ്പ് സസ്പെൻഡ് ചെയ്തു.
വകുപ്പിന്റെ റേഷൻ കാർഡ് മാനേജിങ് സിസ്റ്റത്തിൽ നിന്ന് ഓഫിസിലെ ക്ലാർക്കിന്റെയും റേഷനിങ് ഇൻസ്പെക്ടറുടെയും ലോഗിൻ ഐഡിയും പാസ്വേഡും തനിക്ക് രാധാകൃഷ്ണനാണു സംഘടിപ്പിച്ചു നൽകിയതെന്ന് കേസിലെ മറ്റൊരു പ്രതിയും ബീമാപള്ളിയിലെ റേഷൻകട
ലൈസൻസിയുമായ സഹദ് ഖാൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. രാധാകൃഷ്ണനും സഹദും തമ്മിലുള്ള ഡിജിറ്റൽ പണമിടപാടിന്റെ വിവരങ്ങൾ പൊലീസിനു ലഭിച്ചെങ്കിലും ഏതു സമയത്തെ ഇടപാടുകളാണെന്നു പരിശോധിക്കുകയാണ്.
റേഷൻ കാർഡിന് ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് അംഗീകരിക്കുന്ന ക്ലാർക്കും റേഷനിങ് ഇൻസ്പെക്ടറും അവരുടെ ലോഗിൻ ഐഡികൾ ലോഗൗട്ട് ചെയ്യാതിരുന്നതാണ് രാധാകൃഷ്ണന് വിവരങ്ങൾ നേടാൻ എളുപ്പമായതെന്നു പൊലീസ് വ്യക്തമാക്കി.
കേസിൽ ഫഹദിനു പുറമേ ബീമാപള്ളി സ്വദേശിയും ഓൺലൈൻ സേവനകേന്ദ്രം നടത്തിപ്പുകാരനുമായ ഹസീബ് ഖാനെയും കഴിഞ്ഞ നവംബറിൽ അറസ്റ്റ് ചെയ്തിരുന്നു. അപേക്ഷകൾ സൈറ്റിൽ അപ്ലോഡ് ചെയ്തത് ഹസീബ് ഖാനാണ്.
റിമാൻഡിലായിരുന്ന ഇരുപ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. തട്ടിപ്പിൽ പങ്കാളികളായ ബീമാപള്ളിയിലെ 3 റേഷൻ വ്യാപാരികൾ കൂടി പ്രതികളാണ്.
കൂടുതൽ തട്ടിപ്പ് കണ്ടെത്തി
ബീമാപള്ളി മേഖലയിൽ ഓൺലൈൻ സംവിധാനത്തിലെ തട്ടിപ്പ് വഴി 38 മുൻഗണനാ കാർഡുകൾ കൂടി ആക്ടീവാക്കിയതായി പൊലീസ് കണ്ടെത്തി.
146 വ്യാജ കാർഡുകളാണ് ഇതുവരെ കണ്ടെത്തിയത്. മുൻഗണന ഇതര വിഭാഗത്തിലെ വെള്ള, നീല കാർഡ് ഉടമകളിൽ നിന്നു പണം വാങ്ങി പിങ്ക് കാർഡിലേക്കു മാറ്റാൻ അപേക്ഷ സമർപ്പിച്ച ശേഷം, വെബ്സൈറ്റിലെ യൂസർനെയിമും പാസ്വേഡും ഉപയോഗിച്ച് അനുമതി നേടിയെടുത്താണ് കാർഡുകൾ ആക്ടീവാക്കിയത്.
4 റേഷൻകടകളുടെ ലൈസൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തു. മുൻഗണനാ കാർഡ് ലഭിക്കാൻ പണം നൽകിയ കാർഡ് ഉടമകളെല്ലാം കേസിൽ സാക്ഷികളാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ ലഭിച്ച പരാതിയെ തുടർന്നുള്ള ഭക്ഷ്യവകുപ്പിന്റെ അന്വേഷണത്തിലാണ് തിരിമറി പുറത്തായത്. അന്വേഷണം വഴിമുട്ടിയതോടെ ഒക്ടോബർ 10ന് വകുപ്പ് അധികൃതർ പരാതിയുമായി പൊലീസിനെ സമീപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

