നെയ്യാറ്റിൻകര ∙ അതിർത്തി തർക്കത്തിന്റെ പേരിൽ അയൽവാസികളെ മർദിച്ച അച്ഛനും മകനും അറസ്റ്റിൽ. പൂവാർ പൊലീസ് കസ്റ്റഡിയിലെടുത്ത കഞ്ചാംപഴിഞ്ഞി ബണ്ട് റോഡ് പുനർജനിയിൽ രാജേന്ദ്രൻ (57), മകൻ ഉണ്ണി എന്നു വിളിക്കുന്ന ഋഷികേഷ് (21) എന്നിവരെ കോടതി റിമാൻഡ് ചെയ്തു.
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കഞ്ചാംപഴിഞ്ഞി ബണ്ട് റോഡ് ഗോകുലത്തിൽ ഗോപി (75), സഹോദരൻ രവീന്ദ്രൻ (70) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രവീന്ദ്രന്റെ നില ഗുരുതരമാണ്.ഇന്നലെ രാവിലെയായിരുന്നു സംഭവം.
ആക്രമണത്തിൽ പരുക്കേറ്റ ഗോപിയാണ് മതിൽ നിർമിക്കാൻ ശ്രമിച്ചത്. മതിൽ നിർമിക്കണമെങ്കിൽ തന്റെ പുരയിടത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന മരം മുറിച്ചു മാറ്റണമെന്ന് രാജേന്ദ്രൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ഇതു സംബന്ധിച്ചു പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
ഗോപി, മരം മുറിച്ചില്ല, പകരം ചില്ലകൾ വെട്ടി മാറ്റി. ഇതിൽ പ്രകോപിതനായ രാജേന്ദ്രൻ, ഗോപി മതിൽ നിർമിക്കുന്നത് തടഞ്ഞു.
ഇതാണു സംഘർഷത്തിനു കാരണമായത്. രാജേന്ദ്രനും മകൻ ഋഷികേശും ചേർന്ന്, ഗോപിയുടെയും രവീന്ദ്രന്റെയും തലയിൽ ഇഷ്ടിക ഉപയോഗിച്ച് ഒട്ടേറെ തവണ അടിച്ചു.
ദൃക്സാക്ഷി പകർത്തിയ വിഡിയോ ആണു നിർണായക തെളിവായത്. രാജേന്ദ്രനും ഋഷികേശിനുമെതിരെ നരഹത്യ ശ്രമത്തിനു കേസെടുത്തിട്ടുണ്ട്. രവീന്ദ്രന്റെ ഭാര്യയും ഭർത്താവിനും മകനും പിന്തുണയുമായി സംഭവ സ്ഥലത്തുണ്ടായിരുന്നു.
ഇവരെ കേസിൽ നിന്നു പൊലീസ് ഒഴിവാക്കിയതായി ആക്ഷേപമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

