നേമം∙ 2 ദിവസത്തിനിടെ 3 പേരുടെ അപകട മരണത്തിനിടയാക്കിയ കരമന–കളിയിക്കാവിള നാലുവരിപ്പാതയിലെ സിഗ്നൽ ലൈറ്റുകൾ ഇന്നലെ തെളിഞ്ഞു.
നാട്ടുകാരും വിവിധ സംഘടനകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പലതവണ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെ തുടർന്ന് ഈ പാതയിൽ അപകടം പതിവായി മാറിയിരുന്നു.
ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. വെള്ളായണി, പ്രാവച്ചമ്പലം, നേമം, പാപ്പനംകോട്, പള്ളിച്ചൽ ജംക്ഷനുകളിൽ ആയിരുന്നു സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തത്. പഴയ കാരയ്ക്കാമണ്ഡപത്ത് ചന്ദ്രിക ദിനപത്രത്തിന്റെ ചീഫ് ഫൊട്ടോഗ്രഫർ ഗോപകുമാറും പള്ളിച്ചലിൽ വിഴിഞ്ഞം സ്വദേശിയായ അമലും ആലപ്പുഴ കറുകയിൽ സ്വദേശിനി ദേവികൃഷ്ണയുമാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിച്ചാണ് ദാരുണാന്ത്യം.
ഇതേ തുടർന്ന് ജനരോഷം ശക്തമായി. ഇതോടെയാണ് സിഗ്നൽ ലൈറ്റുകൾ തെളിയിക്കാൻ കെൽട്രോൺ അധികൃതർ തയാറായത്. വെള്ളായണി ജംക്ഷനിലും പ്രാവച്ചമ്പലത്തും സിഗ്നൽ ലൈറ്റ് പൂർണമായും പ്രവർത്തിക്കാത്ത അവസ്ഥയിലായിരുന്നു.
അതേസമയം അമിത വേഗം നിയന്ത്രിക്കാനോ കാലപ്പഴക്കം കാരണം മങ്ങിയ സീബ്ര ലൈനുകൾ ശരിയായി പെയ്ന്റ് ചെയ്യുന്നതിനോ ബ്ലാക്ക് സ്പോട്ടുകളിൽ പ്രത്യേക ക്രമീകരണങ്ങൾ നടപ്പാക്കാനോ ഇതുവരെ അധികൃതർ തയാറായിട്ടില്ല. റോഡിൽ ഇനിയും ജീവനുകൾ പൊലിയുന്നതിന് മുൻപ് അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

