നെയ്യാറ്റിൻകര∙ ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു. കാഞ്ഞിരംകുളം ഗവ.
കെഎൻഎം ആർട്സ് ആൻഡ് സയൻസ് കോളജിലെ കൊമേഴ്സ് വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഊരുപൊയ്ക ഇടയ്ക്കോട് മഠത്തിൽ കണ്ണൻ വീട്ടിൽ നിന്ന് പാളയം നന്ദാവനം മുത്തൂറ്റ് ക്യാപ്പിറ്റൽ ടവർ 2 ബിയിൽ താമസിക്കുന്ന ഡോ. പി.സുബ്രഹ്മണ്യൻ (55) ആണ് മരിച്ചത്.
10 രാവിലെ പതിനൊന്നരയോടെയായിരുന്നു മരണം.
മൃതദേഹം നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്നു വൈകിട്ട് തൈക്കാട് ശാന്തി കവാടത്തിൽ.
കാഞ്ഞിരംകുളം ഗവ. കെഎൻഎം ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇന്ന് ഉച്ചയ്ക്കു ശേഷം മൃതദേഹം പൊതുദർശനത്തിനായി എത്തിക്കും.
കുഴഞ്ഞുവീണ സുബ്രഹ്മണ്യനെ വിദ്യാർഥികളും സഹപ്രവർത്തകരും ചേർന്ന് ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
അവിടെ നിന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു. ഡോ.
എൻ.കെ.രാജസുജിതം ആണ് ഭാര്യ. വിദ്യാർഥികളായ എസ്.അക്ഷയ്, എസ്.എയ്ഞ്ചൽ ചക്കു എന്നിവരാണ് മക്കൾ.
കഴിഞ്ഞ വർഷമാണ് കാഞ്ഞിരംകുളം കോളജിൽ അധ്യാപകനായി എത്തിയത്. മുൻപ് വയനാട് കൽപറ്റ, നെടുമങ്ങാട്, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മാർച്ചിൽ വിരമിക്കാനിരിക്കെയാണ് വിയോഗം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

