കിളിമാനൂർ ∙ കിളിമാനൂർ ബ്ലോക്കിലെ വോട്ടെണ്ണൽ കിളിമാനൂർ ഗവ.എച്ച്എസ്എസിൽ. ബ്ലോക്കിനു കീഴിലുള്ള പളയകുന്നുമ്മേൽ, പുളിമാത്ത്, നഗരൂർ, കിളിമാനൂർ, മടവൂർ, പള്ളിക്കൽ, കരവാരം, നാവായിക്കുളം പഞ്ചായത്തുകളിലെ വോട്ടുകളാണ് കിളിമാനൂർ എച്ച്എസ്എസിലെ കേന്ദ്രത്തിൽ എണ്ണുന്നത്. ഓരോ പഞ്ചായത്തിനും ഓരോ മുറികൾ ഉണ്ടാകും.
8 പഞ്ചായത്തുകളിലെ വോട്ടുകൾ ഒരേ സമയം എണ്ണും. ആദ്യം പോസ്റ്റൽ വോട്ടുകൾ.
തുടർന്ന് വാർഡ് 1 മുതൽ വോട്ടുകൾ എണ്ണും.
ഒരു ബൂത്തിലെ വോട്ടുകൾ 15 മിനിറ്റിനകം എണ്ണി തീരുമെന്ന് ബ്ലോക്ക് പഞ്ചായത്ത് എആർഒ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ ആകെ 238 ബൂത്തുകളാണ് ഉള്ളത്.
പഞ്ചായത്തുകളിലെ ബൂത്തുകളുടെ എണ്ണം. പഴയകുന്നുമ്മേൽ–30, പുളിമാത്ത്–39, നഗരൂർ–34, കിളിമാനൂർ–18, മടവൂർ–20, പള്ളിക്കൽ–14, കരവാരം–36, നാവായിക്കുളം 47.
8 പഞ്ചായത്തുകളിലെ വോട്ടിങ് മെഷീനുകൾ കിളിമാനൂർ ഗവ.എച്ച്എസ്എസിലെ 8 സ്ടോങ് മുറികളിൽ ശക്തമായ പൊലീസ് കാവലിലി സൂക്ഷിച്ചിരിക്കുന്നു.
24 മണിക്കൂറും പൊലീസ് കാവലുണ്ട്. ശനി രാവിലെ സ്ഥാന്ർഥികളുടെ ഏജന്റന്മാരുടെയും സാന്നിധ്യത്തിൽ മാത്രമേ സ്ട്രോങ് മുറികൾ തുറക്കുകയുള്ളു.
ബ്ലോക്ക് പഞ്ചായത്തിൽ 71.06 ശതമാനം പേർ സമ്മതിനാദവകാശം വിനിയോഗിച്ചു. ആകെ വോട്ടർമാർ–1,86,711, പോൾ ചെയ്തവരുടെ എണ്ണം.
1,32, 681. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

