വെള്ളറട∙ കുടുംബവഴക്കിനിടെ പിടിച്ചുമാറ്റാനെത്തിയ ആൾ മർദനമേറ്റു മരിച്ചു. ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ചെമ്പൂര് എതുക്കരവിള മിനിഭവനിൽ സത്യരാജ് (61) ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.
സംഭവത്തിൽ ബന്ധുവായ ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശനിയാഴ്ച രാത്രി 8.30ന് സഹോദരൻ മനോഹരനെ അദ്ദേഹത്തിന്റെ ഭാര്യ ഷൈനിയുടെ പിതാവും ഷൈനിയുടെ സഹോദരന്മാരും ചേർന്ന് മർദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴാണ് സത്യരാജിനു നേരെ ആക്രമണമുണ്ടായത്. ഇരുമ്പ് വടിയും തടിയും കൊണ്ട് തലയ്ക്കടിക്കുകയും നെഞ്ചിലേക്ക് സിമന്റ്കട്ട എടുത്തിടുകയും ചെയ്തു.
പിടിയിലായ ജോയി (32), സഹോദരൻ ജോഷി(40) ഇരുവരുടെയും പിതാവ് കീഴാറൂർ നിർമാല്യം ജോയി ഭവനിൽ ജോസ് ( ആൽബി–63) എന്നിവരാണ് വീടുകയറി ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു.
സമീപത്തു താമസിക്കുന്ന സത്യരാജ് നിലവിളി കേട്ടാണ് എത്തിയത്.
ആക്രമണത്തിനു ശേഷം സംഘം കാറിൽ രക്ഷപ്പെട്ടു. സത്യരാജിനെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും മരിച്ചു.
7 വർഷം വിദേശത്തു ജോലി ചെയ്ത മനോഹരൻ അക്കാലത്ത് അയച്ചു കൊടുത്ത പണം ഷൈനി സഹോദരന്മാർക്ക് നൽകി. ഈ തുക ഉപയോഗിച്ച് അവർ വീടുകൾ നിർമിക്കുകയും വാഹനങ്ങൾ വാങ്ങുകയും ചെയ്തു.
പണം തിരികെ ആവശ്യപ്പെട്ടതാണ് വിരോധകാരണമെന്ന് ആര്യങ്കോട് പൊലീസിൽ നൽകിയിരുന്ന പരാതിയിൽ പറയുന്നു. സത്യരാജിന്റെ ഭാര്യ ഇന്ദിര. മക്കൾ:മിനി, ഷൈനി, ഷൈനു.
മരുമക്കൾ:ഫ്രാങ്ക്ലിൻ, സതീഷ്കുമാർ. സംസ്കാരം ഇന്ന് 10ന്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

