തിരുവനന്തപുരം∙ തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നവീകരണ പദ്ധതി നടപ്പാക്കുന്നതിനാൽ ഒന്നാം പ്ലാറ്റ്ഫോമിൽ നാഗർകോവിലിലേക്കുള്ള ഭാഗത്ത് കുറച്ചു സ്ഥലം ബാരിക്കേഡ് ചെയ്തു. നിർമാണത്തിന്റെ ഭാഗമായുള്ള പൈലിങ്ങിനായി ഒന്നാം പ്ലാറ്റ്ഫോമിലെ എസ്കലേറ്ററുകളിലൊന്ന് ഇന്നലെ അഴിച്ചു മാറ്റി.
ഇവിടെയാണു പ്രധാനപ്പെട്ട ഒരു തൂണു വരുന്നത്.
ഈ ഭാഗത്താണു ബാരിക്കേഡ് ചെയ്തിരിക്കുന്നത്.
സുരക്ഷയെ കരുതിയുള്ള നിയന്ത്രണങ്ങളുമായി യാത്രക്കാർ സഹകരിക്കണമെന്നു അധികൃതർ അഭ്യർഥിച്ചു. തിരക്കുള്ള ട്രെയിനുകൾ ഒന്നാം പ്ലാറ്റ്ഫോമിൽ നിന്നു മറ്റു പ്ലാറ്റ്ഫോമുകളിലേക്കു മാറ്റി യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കഴിവതും ഒഴിവാക്കാനാണ് ശ്രമം.
കെആർഡിസിഎൽ–ആർവിഎൻഎൽ ജോയിന്റ് വെഞ്ച്വറാണു സ്റ്റേഷൻ നവീകരണം പദ്ധതി നടപ്പാക്കുന്നത് സ്റ്റേഷനു മുന്നിലെ നോർത്ത് ബ്ലോക്കിന്റെ പണി പുരോഗമിക്കുകയാണ്. പൈലിങ് പൂർത്തിയാക്കി ഒന്നാം നിലയുടെ തൂണുകളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്.
രണ്ടാം കവാടം പൂർണമായി അടച്ച് അവിടെയും നിർമാണം നടക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

