തിരുവനന്തപുരം∙ തലസ്ഥാന ജില്ലയിലെ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇനി ശ്രദ്ധാകേന്ദ്രം മാർ ഇവാനിയോസ് കോളജ്. ഇവിടെയാണു കോർപറേഷന്റെ വോട്ടെണ്ണൽ കേന്ദ്രം ക്രമീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ വോട്ടിങ് യന്ത്രങ്ങൾ ഇവിടെയുള്ള സ്ട്രോങ് റൂമിലേക്കു മാറ്റി. ഇവിടം പൊലീസ് കാവലിലാണ്.
സ്ട്രോങ് റൂം സ്ഥിതി ചെയ്യുന്ന ഭാഗത്തേക്കു പ്രവേശനത്തിനു കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ ബ്ലോക്ക് അടിസ്ഥാനത്തിലാണു ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി 11 കേന്ദ്രങ്ങളാണു ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.
ആറ്റിങ്ങൽ, വർക്കല നഗരസഭകളുടെ വോട്ടെണ്ണൽ അതത് നഗരസഭാ കാര്യാലയത്തിൽ നടക്കും. നെയ്യാറ്റിൻകര നഗരസഭയുടെ വോട്ടെണ്ണൽ ഗവ.
ഹയർ സെക്കൻഡറി സ്കൂളിലും നെടുമങ്ങാട്ടിലെ വോട്ടെണ്ണൽ മഞ്ച ബിഎച്ച്എസിലും നടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

