ഇന്ന്
∙ബാങ്ക് അവധി
∙ സംസ്ഥാനത്ത് ഏതാനും പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല
അധ്യാപക ഒഴിവ്
ബാലരാമപുരം ∙ പുന്നമൂട് ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ: ഹയർ സെക്കൻഡറി വിഭാഗം, കംപ്യൂട്ടർ സയൻസ് (സീനിയർ). അഭിമുഖം 21ന് 10.30ന്.
ഫോൺ–95671 44909. തിരുമല ∙ പാങ്ങോട് ഗവ.എൽപിഎസ്: എൽപിഎസ്എ.
അഭിമുഖം 13ന് 10ന്. ഫോൺ: 9495826838.
ഡെന്റൽ ഡോക്ടർ, റേഡിയോഗ്രഫർ
വിതുര ∙ താലൂക്ക് ആശുപത്രിയിൽ ഡെന്റൽ ഡോക്ടർ, റേഡിയോഗ്രഫർ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്.
പ്രായപരിധി 40 വയസ്സിൽ താഴെ. അഭിമുഖം ബുധനാഴ്ച രാവിലെ 10ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ.
ഫോൺ: 0471 244 0890.
ഡേറ്റ എൻട്രി ഓപ്പറേറ്റർ
നെയ്യാറ്റിൻകര ∙ വെൺപകൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്. 15ന് 10ന് അഭിമുഖം നടത്തും.
ഫോൺ: 0471 2223594
വിഴിഞ്ഞം ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവിലേക്ക് 14 ന് ഉച്ചയ്ക്ക് 2ന് അഭിമുഖം നടത്തും. ഫോൺ: 9961367267.
ലാബ് ടെക്നിഷ്യൻ
വിഴിഞ്ഞം ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് 13ന് 10ന് അഭിമുഖം നടത്തും.
ഫോൺ: 9961367267.
ജൂനിയർ ഇൻസ്ട്രക്ടർ
ചാല ∙ ഗവ.ഐടിഐയിലെ അഡിറ്റീവ് മാനുഫാക്ചറിങ് (3 ഡി പ്രിന്റിങ്) ടെക്നിഷ്യൻ, മൾട്ടി മീഡിയ അനിമേഷൻ സ്പെഷൽ ഇഫക്ട്സ് എന്നീ ട്രേഡുകളിലേക്ക് ജൂനിയർ ഇൻസ്ട്രക്ടർമാരുടെ താൽക്കാലിക ഒഴിവുണ്ട്. ഫോൺ: 0471 2459255.
തൊഴിൽമേള 18ന്
കിളിമാനൂർ∙ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് തൊഴിൽമേള 18ന് കിളിമാനൂർ ഗവ.എച്ച്എസ്എസിൽ ഡോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
ഒ.എസ്.അംബിക എംഎൽഎ അധ്യക്ഷയാകും. 60 കമ്പനികളും പ്രാദേശിക തൊഴിൽദായകരും, ആയിരത്തോളം തൊഴിൽ അന്വേക്ഷകരും മേളയിൽ പങ്കെടുക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]