തിരുവനന്തപുരം∙ മുൻ രാഷ്ട്രപതി ഡോ.കെ.ആർ.നാരായണന്റെ പ്രതിമ രാജ്ഭവനിൽ സ്ഥാപിക്കുന്നു. കേരള സന്ദർശനത്തിനെത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമു 23ന് പ്രതിമ അനാവരണം ചെയ്യും.
മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഗവർണർ രാജേന്ദ്ര ആർലേക്കർ, മുൻ കേരള ഗവർണറും ഇപ്പോൾ ബിഹാർ ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ പങ്കെടുക്കും.
രാഷ്ട്രപതിയായിരിക്കെ, റാംനാഥ് കോവിന്ദ് 2024 മേയ് 3ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അയച്ച കത്തിനെത്തുടർന്നാണ് ഈ ആശയം രൂപപ്പെട്ടത്. ‘രാജ്യത്തിന് വലിയ സംഭാവനകൾ നൽകിയ മുൻ രാഷ്ട്രപതിമാരുടെ ഓർമ നിലനിർത്താൻ സംസ്ഥാനങ്ങളിലെ രാജ്ഭവനുകൾ ശ്രമിക്കണം’ എന്ന് കത്തിൽ റാംനാഥ് കോവിന്ദ് നിർദേശിച്ചു.
കെ.ആർ.നാരായണന്റെ സംഭാവനകൾ പ്രത്യേകം പരാമർശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ ശിൽപം രാജ്ഭവനിൽ സ്ഥാപിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ നിർദേശം നൽകി.
രാജ്ഭവനിൽ ഗവർണറുടെ വസതിയിലേക്കുള്ള വഴിയിൽ അതിഥിമന്ദിരത്തോടു ചേർന്നുള്ള സ്ഥലമാണ് തിരഞ്ഞെടുത്തത്.
പൊതുമരാമത്ത് വകുപ്പ് നിർമാണച്ചുമതല ഏറ്റെടുത്തു. ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പൽ പ്രഫ.ഇ.കെ.നാരായണൻകുട്ടിയുടെ മേൽനോട്ടത്തിൽ ഇടുക്കി സ്വദേശി സിജോയാണ് മൂന്നടി ഉയരമുള്ള അർധകായ സിമന്റ് ശിൽപം നിർമിച്ചത്.
നേരത്തേ, തലസ്ഥാനത്ത് നിയമസഭാ മന്ദിരത്തിൽ കെ.ആർ.നാരായണന്റെ പ്രതിമ സ്ഥാപിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]